ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ കടുത്ത മത്സരം. ആദ്യ മത്സരത്തിലെ കളിയിലെ താരം ദീപക്ക് ചഹര്‍ പറയുന്നു

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടം കൂടാതെ 30.5 ഓവറില്‍ ലക്ഷ്യത്തില്‍ എത്തി. ശിഖാര്‍ ധവാന്‍ 81 റണ്‍ നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ 72 പന്തില്‍ നിന്നും 82 റണ്‍സ് നേടി. നേരത്തെ ആദ്യം ബോള്‍ ചെയ്ത ഇന്ത്യക്കു വേണ്ടി ന്യൂബോളില്‍ മികച്ച പ്രകടനമാണ് ദീപക്ക് ചഹര്‍ നടത്തിയത്.

വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാന്‍ മികച്ച പ്രകടനമാണ് ദീപക്ക് ചഹറിനു നടത്തേണ്ടത്. നിലവില്‍ റിസര്‍വ് നിരയിലാണ് ചഹറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടുവേദനയെ തുടർന്ന് പേസർ ചാഹറിന് മത്സര ക്രിക്കറ്റിൽ നിന്ന് നീണ്ട ഇടവേള എടുത്തതിനു ശേഷമാണ് ടീമില്‍ എത്തിയിരിക്കുന്നത്.

344384

“ഇത് എനിക്ക് ഒരു നീണ്ട അവധിക്കാലമായിരുന്നു. ഇപ്പോൾ പൂർണ ഫിറ്റായി തിരിച്ചെത്തി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് കടുത്ത മത്സരമാണ് ഇന്ത്യ ടീമില്‍ ഉള്ളത്. എനിക്ക് അവസരം ലഭിച്ചാൽ, എനിക്ക് ന്യൂ ബോളില്‍ ജോലി ചെയ്യാൻ കഴിയും. ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനാകും. ഇത് പ്രകടനത്തെക്കുറിച്ചാണ്, അവസരങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല,” ചാഹർ പറഞ്ഞു.

“തണുത്ത കാറ്റ് കാരണം ഇത് സീം ബൗളർമാരെ സഹായിക്കും. ഇത് അതിരാവിലെ തന്നെ ഫാസ്റ്റ് ബൗളർമാരെ സഹായിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വർഷങ്ങളായി ഞാൻ എന്റെ ബാറ്റിംഗിൽ പ്രവർത്തിക്കുന്നു, പക്ഷേ എനിക്ക് അവസരങ്ങൾ വളരെ കുറവാണ്. കഴിഞ്ഞ വർഷം ഞാൻ ബാറ്റ് ചെയ്തു. നാല് മത്സരങ്ങളിൽ ഞാൻ നന്നായി ചെയ്തു, അതിനാൽ എനിക്ക് അവസരം ലഭിച്ചാൽ മികച്ച പ്രകടനം നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്,” ചാഹർ കൂട്ടിച്ചേർത്തു.

Fab 2i1UsAArJEa

പേസർ ചാഹർ 7 ഓവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ 11 ഓവറില്‍ തന്നെ ആതിഥേയരുടെ ടോപ്പ് ഓഡറിനെ ദീപക്ക് ചഹറിനു വീഴ്ത്താന്‍ സാധിച്ചു. 7 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് വീഴ്ത്തിയത്.

Previous articleഎറിഞ്ഞു വീഴ്ത്തിയതിനു പിന്നാലെ അടിച്ചിട്ടു. കൂറ്റന്‍ വിജയവുമായി ഇന്ത്യ
Next articleവീരാട് കോഹ്ലിയെ ധവാന്‍ മറികടന്നു. ലക്ഷ്യം 2023 ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനം