അവന്‍ കളിക്കുന്നത് കാണുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്സിനെ ഓര്‍മ്മ വരുന്നു.

294305 indias t20 world cup squad likely to be announced on sep 16 report

ചുരുങ്ങിയ നിമിഷം കൊണ്ട് ഇന്ത്യന്‍ ടി20 ടീമില്‍ വിപ്ലവം സൃഷ്ടിച്ച താരമാണ് സൂര്യകുമാര്‍ യാദവ്.  ഓരോ മത്സരം കഴിയുംതോറും താരത്തിനു പ്രശംസകള്‍ ഏറി വരുകയാണ്. പുതിയതായി മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡിയാണ്. എത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം കാണുമ്പോള്‍  ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സിനെയാണ് ഓര്‍മ വരുന്നതെന്നാണ് താരത്തെ പറ്റി പറഞ്ഞത്.

ഓസീസിന്‍റെ മുന്‍ ക്രിക്കറ്ററും നിരവധി അന്താരാഷ്ട്ര ടീമുകളുടെ പരിശീലകന്‍ കൂടിയായിരുന്ന താരവുമാണ് ടോം മൂഡി. അദ്ദേഹം നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറാണ്.

”സൂര്യകുമാര്‍ യാദവ് കളിക്കുന്ന രീതി കാണുന്നത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്‍റെ ചെറുപ്പകാലത്ത് സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്‍റെ മിന്നല്‍ പ്രകടനങ്ങള്‍ കണ്ട് ആസ്വദിക്കുന്നതുപോലെയാണ് സൂര്യയുടെ ബാറ്റിങ് വിരുന്ന് ഇപ്പോള്‍ ആസ്വദിക്കുന്നത്, റിച്ചാര്‍ഡ്സിനെപ്പോലെ ഒറ്റക്കൊരു കളിയുടെ മുഴുവന്‍ നിയന്ത്രണങ്ങളും ഏറ്റെടുക്കുന്ന താരമായി മാറുകയാണ് സൂര്യകുമാര്‍ യാദവും..”. ടോം മൂഡി പറഞ്ഞു

Read Also -  എന്തിനാണ് രഹാനെയ്ക്ക് ചെന്നൈ ഇനിയും അവസരങ്ങൾ നൽകുന്നത്? വിമർശനവുമായി മുൻ താരം.
Scroll to Top