ടൈം ഔട്ട് സെലിബ്രേഷനുമായി ശ്രീലങ്കന്‍ താരങ്ങള്‍. പ്രതികാരം തീര്‍ത്തു.

angelo mathews time out celebration

ബംഗ്ലാദേശിനെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ വിജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കി. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 146 റണ്‍സില്‍ എല്ലാവരും പുറത്തായി. 5 വിക്കറ്റും ഹാട്രിക്കും നേടിയ നുവാന്‍ തുഷാരയാണ് കാര്യങ്ങള്‍ ശ്രീലങ്കയുടെ വരുതിയിലാക്കിയത്.

വിവാദമായ ടൈം ഔട്ട് സംഭവം ഓര്‍മിപ്പിച്ച് മത്സരത്തിനു ശേഷം ട്രോഫി സെലിബ്രേഷനില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ആംഗ്യം കാണിച്ചു. ലോകകപ്പില്‍ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനെ നിശ്ചിത സമയത്തിനുള്ളില്‍ ക്രീസില്‍ വരാത്തതിനെ തുടര്‍ന്ന് ടൈം ഔട്ടായി ബംഗ്ലാദേശ് പുറത്താക്കി. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കീബ് അല്‍ ഹസ്സന്‍ അപ്പീല്‍ പിന്‍വലിച്ചതുമില്ലാ.

ഇപ്പോഴിതാ ആ സംഭവത്തിനു പ്രതികാരം ചെയ്തിരിക്കുകയാണ് ശ്രീലങ്കന്‍ താരങ്ങള്‍. അന്ന് പുറത്തായ മാത്യൂസ് ഉള്‍പ്പെടെ ഈ സെലിബ്രേഷനില്‍ ഭാഗമായി.

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാന്‍റോ ഇതിനെതിരെ പ്രതികരിച്ചു. അവര്‍ ടൈം ഔട്ട് സംഭവത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ലാ എന്ന് ഷാന്‍റോ പറഞ്ഞു. തങ്ങള്‍ ക്രിക്കറ്റിന്‍റെ നിയമത്തിനുള്ളില്‍ ഉള്ളതാണ് ചെയ്തതെന്നും അതിന് വിഷമമില്ലെന്നും ഷാന്‍റോ പറഞ്ഞു.

See also  "സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം". പിന്തുണയുമായി ലാറ രംഗത്ത്.
Scroll to Top