ബംഗ്ലാ കടുവകളുടെ പല്ലു കൊഴിച്ച് മുംബൈ ഇന്ത്യന്‍സ് താരം. ഹാട്രിക്കും 5 വിക്കറ്റും സ്വന്തം.

GIOvOH WEAAzDFn e1709995415281

മുംബൈ ഇന്ത്യന്‍സിന്‍റെ ശ്രീലങ്കന്‍ താരമായ നുവാന്‍ തുഷാരക്ക് ഹാട്രിക്ക്. ബംഗ്ലാദേശിനെതിരെയുള്ള അവസാന ടി20 മത്സരത്തിലാണ് തുഷാരയുടെ ഹാട്രിക്ക്. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 146 റണ്‍സിനു പുറത്തായി.

4 ഓവറില്‍ 1 മെയ്ഡനടക്കം 20 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് നുവാന്‍ തുഷാര പിഴുതത്. തന്‍റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഹാട്രിക്ക് നേടി. മത്സരത്തിന്‍റെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാന്‍റോയുടെ കുറ്റി തെറിപ്പിച്ചാണ് തുഷാര തുടക്കമിട്ടത്.

അടുത്ത പന്തില്‍ ഹൃദോയുടെ ഓഫ് സ്റ്റംപെടുത്തു. മഹ്മുദ്ദുള്ളയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയായിരുന്നു നുവാന്‍ തുഷാര ഹാട്രിക്ക് സ്വന്തമാക്കിയത്. ശ്രീലങ്കക്കായി ടി20യില്‍ ഹാട്രിക്ക് നേടുന്ന അഞ്ചാം താരമാണ് നുവാന്‍ തുഷാര.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമാണ് ഈ ശ്രീലങ്കന്‍ മീഡിയം പേസ് ബൗളര്‍. ഇക്കഴിഞ്ഞ ലേലത്തില്‍ ബാംഗ്ലൂരുമായുള്ള വാശിയേറിയ ലേലത്തില്‍ 4.8 കോടി രൂപക്കായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സൗത്താഫ്രിക്കന്‍ ലീഗില്‍ മുംബൈ കേപ്പ് ടൗണ്‍ ടീമിന്‍റെ ഭാഗമായിരുന്ന നുവാന്‍ തുഷാര 5 മത്സരങ്ങളില്‍ നിന്നായി 8 വിക്കറ്റ് നേടി.

Read Also -  ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.
Scroll to Top