വീണ്ടും ലങ്കൻ പരമ്പരയിൽ മാറ്റം :കാരണം തിരക്കി ആരാധകർ

ക്രിക്കറ്റ്‌ പ്രേമികൾ ഏവർക്കും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായക ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾ ആരംഭിക്കുവാൻ കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കേ വീണ്ടും മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌. പരമ്പരയിലെ എല്ലാ മത്സരങ്ങളും ആരംഭിക്കുന്ന സമയത്തിലാണ് ഇപ്പോൾ ലങ്കൻ ക്രിക്കറ്റ്‌ ബോർഡും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡും ഒരുമിച്ച് മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

ഏകദിന, ടി :20 പരമ്പരകൾ ഉൾപ്പെടുന്ന ഇന്ത്യൻ ടീമിന്റെ പര്യടനം ആദ്യ ഏകദിന മത്സരത്തോടെ ഇന്ന് ആരംഭിക്കാനാണ് പദ്ധതികൾ തയ്യാറാക്കിയത് എങ്കിലും ശ്രീലങ്കൻ ക്യാംപിലെ ചിലർ കോവിഡ് രോഗ ബാധിതരായത് തിരിച്ചടിയായി. ബാറ്റിങ് കോച്ചിനൊപ്പം കഴിഞ്ഞ ദിവസം വീഡിയോ അനലിസ്റ്റിനും കോവിഡ് രോഗം സ്ഥിതീകരിച്ചിരുന്നു. നിലവിൽ ലങ്കൻ ടീമിലെ എല്ലാം താരങ്ങളും ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരകൾ കളിച്ച ശേഷം നാട്ടിൽ ഒരു ആഴ്ചത്തെ ക്വാറന്റൈനിലാണ്.

എന്നാൽ പുതുക്കിയ സമയക്രമം പ്രകാരം ഏകദിന മത്സരങ്ങൾ ഉച്ചക്ക് മൂന്ന് മണിക്കാണ് ആരംഭിക്കുക. നേരത്തെ 1.30ക്കാണ് ഏകദിന മത്സരങ്ങൾ എല്ലാം തുടങ്ങേണ്ടിയിരുന്നത്. ടി :20 മത്സരങ്ങൾ എല്ലാം എട്ട് മണിക്കാണ് പുതുക്കിയ തീരുമാനം അനുസരിച്ച് തുടങ്ങുക. ആദ്യം 7.30ക്കാണ് ടി :20 മത്സരങ്ങൾ എല്ലാം ആരംഭിക്കാൻ തീരുമാനിച്ചത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം രണ്ടാം ഇൻട്രാ സ്‌ക്വാഡ് പരിശീലന മത്സരവും കോച്ച് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി കഴിഞ്ഞു. ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ആരൊക്കെ പ്ലെയിങ് ഇലവനിൽ എത്തും എന്ന ചർച്ചകൾ ആരാധകരിലും ഏറെ സജീവമാണ്

Previous articleദ്രാവിഡിനെ പോലെ പ്ലാനുമായി ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ :ഭാവി താരങ്ങളെ അദ്ദേഹം സൃഷ്ടിക്കും
Next articleഅവന് അൽപ്പം സമയം നൽകണം :കോഹ്ലിക്ക് പിന്തുണയുമായി സൂപ്പർ താരം