ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന ഘട്ട പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഓരോ മത്സരവും ടീമുകള്‍ക്ക് അതി നിര്‍ണായകമാണ്. ഹൈദരബാദിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് 178 റണ്‍സ് വിജയലക്ഷ്യമാണ് മുന്നില്‍ വച്ചത്.
വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനു വേണ്ടി അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണുമാണ് ഓപ്പണ്‍ ചെയ്തത്. കെയിന്‍ വില്യംസണ്‍ തന്‍റെ മോശം ഫോം തുടര്‍ന്നപ്പോള്‍ 17 പന്തില്‍ 9 റണ്ണുമായി മടങ്ങി. രാഹുല്‍ ത്രിപാഠിയും മടങ്ങിയതോടെ 54 ന് 2 എന്ന നിലയിലേക്ക് ഹൈദരബാദ് വീണു.
ത്രിപാഠിയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചാണ് തന്‍റെ തന്നെ പന്തില്‍ ടിം സൗത്തി നേടിയത്. ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ വന്‍ ശക്തി കൊടുത്താണ് ത്രിപാഠി അടിച്ചത്. പന്ത് അതിവേഗം സൗത്തിയുടെ നേര സഞ്ചരിച്ചു. എന്നാല്‍ സൗത്തി രണ്ട് കൈകൊണ്ട് മനോഹരമായി പന്ത് കൈയ്യിലൊതുക്കി. 12 പന്തില്‍ 9 റണ്‍സാണ് ത്രിപാഠി നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. അവസാന നിമിഷം ആന്ദ്ര റസ്സലിന്‍റെ ഫിനിഷിങ്ങാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 28 പന്തില്‍ 3 ഫോറും 4 സിക്സും സഹിതം 49 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.