ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് 160 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ടിം ഡേവിഡിന്‍റെ വെടിക്കെട്ട് പ്രകടനമാണ് മത്സരം മുംബൈക്ക് അനുകൂലമാക്കിയത്. 33 പന്തില്‍ 65 റണ്‍സ് വേണമെന്ന നിലയിലാണ് ടിം ഡേവിഡ് ക്രീസില്‍ എത്തുന്നത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ എഡ്ജായി ക്യാച്ച് നേടിയെങ്കിലും, അംപയര്‍ ഔട്ട് വിളിച്ചില്ലാ, റിഷഭ് പന്ത് അപ്പീല്‍ ചെയ്തതുമില്ലാ.
ജീവന്‍ കിട്ടിയ ടിം ഡേവിഡിന്‍റെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. സിംഗപ്പൂര്‍ – ഓസ്ട്രേലിയന്‍ താരത്തിന്‍റെ കൈ കരുത്തില്‍ ബൗണ്ടറികളും സിക്സറുകളും പറന്നു. 11 പന്തില്‍ 2 ഫോറും 4 സിക്സും സഹിതം 34 റണ്‍സാണ് താരം നേടിയത്. മുംബൈയെ വിജയത്തിനടുത്ത് എത്തിച്ചാണ് താരം മടങ്ങിയത്.
മുംബൈയുടെ മോശം സീസണിലും ടിം ഡേവിഡിന്‍റെ ബാറ്റിംഗ് പ്രകടനം മുംബൈക്ക് ശുഭ സൂചനയാണ്. സീസണില്‍ ഫിനിഷിങ്ങ് ജോലി ചെയ്ത താരം 8 മത്സരങ്ങളില്‍ നിന്നായി 216 സ്ട്രൈക്ക് റേറ്റില്‍ 186 റണ്‍സ് നേടി. ടൂര്‍ണമെന്‍റില്‍ 12 ഫോറും 16 സിക്സും പായിച്ചു. പൊള്ളാര്‍ഡിന്‍റെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന ഒത്ത താരമാണ് ടിം ഡേവിഡ്.