ക്യാച്ചും, ടിം ഡേവിഡിനെയും നഷ്ടപ്പെടുത്തി. ദുരന്ത നായകനായി റിഷഭ് പന്ത്

rishab pant drop catch scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി നേരിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം മുംബൈ ഇന്ത്യന്‍സ് മറികടന്നു. മത്സരത്തിൽ വിജയിച്ചുവെങ്കിലും പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ മുംബൈ വിജയിച്ചതോടെ പ്ലേയോഫിൽ പ്രവേശിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മേയ് 25 ന് നടക്കുന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും

നിര്‍ണായക പോരാട്ടത്തില്‍ ഫീല്‍ഡിങ്ങില്‍ നടത്തിയ പിഴവുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്നോട്ടടിച്ചത്. അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതും, ബൗണ്ടറികള്‍ വഴങ്ങിയതുമെല്ലാം മത്സരത്തില്‍ നിര്‍ണായകമായി. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ബ്രവിസിന്‍റെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.

image 98

പന്ത്രണ്ടാം ഓവറില്‍ കുല്‍ദീപിനെ വമ്പന്‍ ഷോട്ട് അടിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഉയര്‍ന്നു പൊങ്ങി. ഓടിയെത്തിയ റിഷഭ് പന്ത് ക്യാച്ചിനായി ശ്രമിച്ചു. എന്നാല്‍ ഗ്ലൗസില്‍ തട്ടി താഴെ വീണു. ഈ ക്യാച്ച് ഡ്രോപ്പ് ചെയ്തത് കാര്യമായി ബാധിച്ചില്ലാ. പിന്നീട് 12 റണ്‍സ് മാത്രമാണ് സൗത്താഫ്രിക്കന്‍ താരം കൂട്ടിചേര്‍ത്തത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

പിന്നീട് നടത്തിയ റിഷഭ് പന്തിന്‍റെ പിഴവാണ് മത്സര ഫലത്തെ മാറ്റി മറിച്ചത്. 33 പന്തില്‍ 65 റണ്‍സുള്ളപ്പോഴാണ് ടിം ഡേവിഡ് ക്രീസില്‍ എത്തുന്നത്. താക്കൂറിന്‍റെ ആദ്യ പന്തില്‍ തന്നെ എഡ്ജ് ചെയ്ത് റിഷഭ് പന്ത് ക്യാച്ച് പിടിച്ചു. ഡല്‍ഹി ക്യാപ്റ്റനും ബോളറും അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിളിച്ചില്ലാ. അപ്പീല്‍ കാണിച്ചതിന്‍റെ ആവേശം റിവ്യൂ എടുക്കാന്‍ റിഷഭ് പന്ത് കാണിച്ചില്ലാ.

11 പന്തില്‍ 2 ഫോറും 4 സിക്സുമായാണ് ടിം ഡേവിഡ് 34 റണ്‍സ് നേടി, മുംബൈക്ക് മത്സരം അനുകൂലമാക്കിയാണ് മടങ്ങിയത്. 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.

Scroll to Top