എന്തുകൊണ്ടാണ് റിവ്യൂ എടുക്കാനത് ? റിഷഭ് പന്ത് വെളിപ്പെടുത്തുന്നു.

rishab pant interview scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മുംബൈ മറികടന്നു. ഒരു ഘട്ടത്തിൽ തോൽവിയിലേക്കു നീങ്ങിയ മുംബൈയ്ക്ക്, അവസാന ഓവറുകളിൽ ടിം ഡേവിഡിന്റേയും (11 പന്തിൽ 34) തിലക് വർമയുടെയും (21) ബാറ്റിങ് വെടിക്കെട്ടാണ് തുണയായത്.

അതോടൊപ്പം ഫീല്‍ഡിങ്ങിലെ മോശം പ്രകടനവും, റിവ്യൂ തീരുമാനങ്ങളും ഡല്‍ഹിക്ക് തിരിച്ചടിയായി മാറി. ഡെവാള്‍ഡ് ബ്രവിസിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയ റിഷഭ് പന്ത് ഔട്ട് എന്ന് ഉറപ്പായ ഒരു റിവ്യൂ എടുത്തില്ലാ. ടിം ഡേവിഡിനെ എഡ്ജ് ചെയ്ത് ക്യാച്ച് നേടിയെങ്കിലും അംപയര്‍ ഔട്ട്  വിളിച്ചല്ലാ. ശക്തമായി അപ്പീല്‍ നടത്തിയ റിഷഭ് പന്താകട്ടെ അപ്പീല്‍ ചെയ്യാന്‍ പോയതുമില്ലാ.

എന്തുകൊണ്ടാണ് അത് റിവ്യൂ ചെയ്യാതിരുന്നത് എന്ന് മത്സര ശേഷം റിഷഭ് പന്ത് വെളിപ്പെടുത്തി. ” എഡ്ജ് ചെയ്തു എന്ന് എനിക്ക് തോന്നലുണ്ടായിരുന്നു. പക്ഷേ സര്‍ക്കിളില്‍ നിന്നവര്‍ക്ക് ഒട്ടും ബോധ്യമായിരുന്നില്ലാ. റിവ്യൂ എടുക്കണമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അവസാനം എടുത്തില്ലാ. ” റിഷഭ് പറഞ്ഞു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
image 2022 05 22T073525.289

” ഞങ്ങൾക്ക് 5-7 റൺസ് കുറവായിരുന്നുവെന്ന് ഞാൻ കരുതുന്നു. അധികം കുറവായിരുന്നില്ല. ടൂർണമെന്റിലുടനീളം ഞങ്ങൾ ശരിക്കും നന്നായി ബൗൾ ചെയ്തു, പക്ഷേ ഇന്നത്തെ മത്സരത്തിന്റെ അവസാന പകുതിയിൽ മഞ്ഞ് വന്നു, ഞങ്ങൾക്ക് ഞങ്ങളുടെ എക്സിക്യൂഷൻ നഷ്‌ടമായി. ഞങ്ങളുടെ പ്ലാനിംഗിനനുസരിച്ച് ഞങ്ങൾ പന്തെറിഞ്ഞില്ല. ” തോല്‍വിക്ക് കാരണം റിഷഭ് പന്ത് കണ്ടെത്തി.

image 2022 05 22T073536.859

മികച്ച നിർവ്വഹണം, പ്ലാനിങ്ങ്. അതുമാത്രമാണ് ടൂർണമെന്റിലുടനീളം ഞങ്ങൾക്ക്  നഷ്‌ടമായത്. അതുകൊണ്ട് അടുത്ത സീസണിലെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടുത്ത വർഷം വീണ്ടും ശക്തമായ ടീമായി തിരിച്ചുവരണം എന്നും റിഷഭ് പന്ത് പ്രത്യാശിച്ചു.

Scroll to Top