വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ യുവതാരം തിലക് വര്‍മ്മയെ ഉള്‍പ്പെടുത്തി. പ്രഖ്യാപനത്തെത്തുടർന്ന് തന്റെ മാതാപിതാക്കൾ വളരെ വികാരാധീനരായിരുന്നുവെന്ന് തിലക് വര്‍മ്മ പറഞ്ഞു.
“ഞാൻ ഇന്ത്യന്‍ ടീമില്‍ എത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇന്നലെ എന്റെ അമ്മയും അച്ഛനും വീഡിയോ കോളിൽ കരയുകയായിരുന്നു; അവര്‍ വളരെ വികാരാധീനരായി. എന്റെ സുഹൃത്താണ് എന്നെ വിളിച്ച് ടീമില്‍ സെലക്ട് ചെയ്തു എന്നറിയിച്ചത്. ഏകദേശം 8 മണിയായി. അപ്പോഴാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് ഞാന്‍ അറിഞ്ഞത് ” തിലക് പറഞ്ഞു.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദുൽദീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിലാണ് തിലക് വർമ്മ. രണ്ടാം സെമിഫൈനലിന്റെ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിലക് 11 മത്സരങ്ങളില്‍ നിന്ന് 42.87 ശരാശരിയിൽ 343 റൺസ് നേടിയിരുന്നു.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സര ടി20 പരമ്പര ഓഗസ്റ്റ് 3 ന് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ആരംഭിക്കും.
ഇന്ത്യന്‍ ടി20 സ്ക്വാഡ്
ഇഷാൻ കിഷൻ (WK), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (VC), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ (C), അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക് , അവേഷ് ഖാൻ, മുകേഷ് കുമാർ.