ഇന്നായിരുന്നു ലോകകപ്പിലെ ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം.ഇരു ടീമുകളുടെയും കൂടെ മഴ കൂടെ കളിച്ച മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആവേശ വിജയം സ്വന്തമാക്കി.വിജയത്തിൽ കളിക്കാരുടെ കൂടെ പ്രശംസ നേടിയിരിക്കുകയാണ് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് രഘു. മൽസരത്തിനിടെ ഓടി നടന്ന് കൊണ്ട് തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ കളിക്കാരുടെ ഷൂ വൃത്തിയാക്കികൊണ്ടാണ് രഘു കയ്യാടി നേടിയത്.
മഴ നിന്ന ശേഷം കളി വീണ്ടും ആരംഭിച്ചപ്പോൾ കളിക്കാർ തെന്നി വീഴാനുള്ള സാഹചര്യം വളരെയധികം കൂടുതൽ ആയിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ബംഗ്ലാദേശ് സൂപ്പർ താരം ലിറ്റൻ ദാസ് നോൺ സ്ട്രൈക്കർ എൻഡിൽ വീണിരുന്നു.ഇത് കണ്ടതിനു ശേഷമാണ് രഘു ബ്രഷുമായി ഇറങ്ങിയത്. രഘുവിന്റെ ഈ ഇടപെടൽ ഇന്ത്യൻ ടീമിനെ വളരെയധികം സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫീൽഡിങ്ങിൽ ഒരു പിഴവും ഇന്ത്യൻ ടീം വരുത്തിയില്ല.
ബംഗ്ലാദേശിനെതിരെ മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ വിജയമാണിത്. ബംഗ്ലാദേശിനെതിരെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നവംബർ 6ന് സിംബാബുവേക്കെതിരെയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ്
നഷ്ടത്തിൽ 184 റൺസ് നേടി.
ഇന്ത്യക്ക് വേണ്ടിയും രാഹുലും കോഹ്ലിയും അർദ്ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഇറങ്ങിയപ്പോൾ മഴപെയ്തത് മൂലം വിജയലക്ഷ്യം 16 ഓവറില്‍ 151 ആക്കി. ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മറുപടി ബാറ്റിംഗിൽ ഇറങ്ങിയ ബംഗ്ലാദേശ് ഒരുവേള കാഴ്ചവച്ചത്. ബംഗ്ലാദേശിനു വേണ്ടി ലിട്ടൻ ദാസ് 27 പന്തിൽ 60 റൺസ് നേടി.