ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര എല്ലാ ക്രിക്കറ്റ് ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ ടെസ്റ്റ് പോരാട്ടം കനക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കം കുറിക്കുക. എന്നാൽ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപേ ഇന്ത്യൻ സ്‌ക്വാഡിലെ ചില താരങ്ങൾക്ക് ഗുരുതര പരിക്കേറ്റത് ആരാധകരെയും ഒപ്പം ടീം മാനേജ്മെന്റിനെയുംആശങ്കയിലേക്കാണ് തള്ളിവിടുന്നത്. ആവേശ് ഖാൻ,ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ താരങ്ങൾ.
പരിക്കിന്റെ പിടിയിലായ താരങ്ങൾക്ക് പകരം പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ അയക്കാനുള്ള തീരുമാനം ബിസിസിഐ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞപ്പോൾ ചർച്ചയായി മാറിയത് യുവ ഓപ്പണർ ദേവദത്ത് പടിക്കൽ എന്താണ് പകരക്കാരുടെ ലിസ്റ്റിൽ ഇടം നേടാതെ പോയത് എന്നുള്ള ചോദ്യമാണ്.ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണിങ്ങിൽ പടിക്കലിനെ അയക്കണമെന്നാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത് എങ്കിലും താരത്തിന് അയ്യക്കേണ്ടയെന്നാണ് ഇപ്പോൾ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം ഇന്ത്യയുടെ സ്‌ക്വാഡിലുള്ള പടിക്കലിന് ടി :20 പരമ്പരയിൽ അവസരം ലഭിക്കുമെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്. ഇന്ത്യൻ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത താരം കൂടുതൽ മത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത സാഹചര്യവും ബിസിസിഐയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ അടക്കം ടെസ്റ്റ് മത്സരങ്ങൾ അധികം കളിച്ചിട്ടില്ലാത്ത പടിക്കലിനെ നിലവിൽ അയക്കേണ്ട എന്ന് തീരുമാനിക്കാനുള്ള കാരണവും ഇതാണ്.
അതേസമയം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ അടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായി സെഞ്ച്വറി അടിച്ചിരുന്നു.2020 സീസൺ ഐപിഎല്ലിൽ പടിക്കൽ 473 റൺസാണ് അടിച്ചെടുത്തത് എങ്കിൽ ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്നും താരം 195 റൺസ് നേടി