അവൻ ധോണിയെ പോലെ കൂൾ ക്യാപ്റ്റൻ :വാനോളം പുകഴ്ത്തി മുൻ പാക് താരം

InShot 20210727 072840583 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനം പുരോഗമിക്കുമ്പോൾ ആരാധകർ എല്ലാം ചർച്ചയാക്കി മാറ്റുന്നത് ഏകദിന, ടി :20 പരമ്പരകളിലെ ഇന്ത്യൻ താരങ്ങളുടെ ഗംഭീര പ്രകടനമാണ്. ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ഏറെ കരുത്തായി മാറിയത് ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും യുവതാരങ്ങളും അരങ്ങേറ്റ താരങ്ങളും കാഴ്ചവെച്ച പ്രകടനമാണ്. എന്നാൽ പരമ്പരയിലെ ഏറ്റവും വലിയ സവിശേഷതയാണ് ഇന്ത്യൻ നായകനായി ഓപ്പണർ ശിഖർ ധവാന്റെ വരവ്. ഏകദിന, ടി :20 ഫോർമാറ്റുകളിൽ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായി മാറിയ ധവാൻ ബാറ്റിംഗിങ്ങിലും തന്റെ മികവ് ആവർത്തിച്ചത് ആരാധകർക്ക് ഇരട്ടി സന്തോഷമാണ് നൽകുന്നത്.

ഇപ്പോൾ ശിഖർ ധവാന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ താരം കമ്രാൻ അക്മൽ. ശിഖർ ധവാൻ ക്യാപ്റ്റൻസിയിൽ വളരെ മിക്കവാണ് പുറത്തെടുത്തതെന്ന് പറഞ്ഞ അക്മൽ കരിയറിൽ ടീം നായകനായി ഇനിയും തിളങ്ങുവാൻ ധവാന് കഴിയും എന്നുള്ള ആത്മവിശ്വാസവും വിശദമാക്കി “ആദ്യ ടി :20യിൽ അടക്കം ധവാൻ മികച്ച ചില തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ചില ബൗളിംഗ് മാറ്റങ്ങൾ അത്ഭുതകരമാണ്. ഫീൽഡിങ്ങിൽ എല്ലാ താരങ്ങളെയും കൃത്യമായി തന്നെ നയിച്ച ധവാൻ ക്യാപ്റ്റനായി ഇനിയും ഏറെ തിളങ്ങുമെന്നാണ് എന്റെ വിശ്വാസം “മുൻ പാക് താരം അഭിപ്രായം വ്യക്തമാക്കി.

See also  ടെസ്റ്റ്‌ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുമ്പിൽ ഇനിയും കടമ്പകൾ. 10ൽ 5 വിജയം ആവശ്യം.

“എന്റെ അഭിപ്രായത്തിൽ ധോണിയെ പോലെ ഒരു കൂൾ ക്യാപ്റ്റനാണ് ശിഖർ ധവാൻ.ആദ്യ ടി :20യിൽ ഒരു വിക്കറ്റ് പോലും നഷ്ടപെടാതെ ശ്രീലങ്കൻ ടീം 2 ഓവറിൽ 20 റൺസ് അടിച്ചിട്ടും ധവാൻ ഒരു തരത്തിലും പതറിയിട്ടില്ല. അദ്ദേഹം ധോണിയെ പോലെ വിഷമകരമായ ഏറെ സാഹചര്യങ്ങളിൽ കൂൾ ആയി ടീമിനെ ജയത്തിലേക്ക് നയിക്കുന്നത് നമ്മൾ കണ്ടു.പരമ്പരയിൽ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന്റെ നായകൻ ധവാനും അൽപ്പം ക്രെഡിറ്റ്‌ അർഹിക്കുന്നുണ്ട് “അക്മൽ അഭിപ്രായം വിശദമാക്കി.

അതേസമയം ഇന്നാണ് ഇന്ത്യ :ശ്രീലങ്ക ടീമുകൾ തമ്മിലുള്ള രണ്ടാം ടി :20 മത്സരം. പരമ്പര സ്വന്തമാക്കുവാൻ ഇന്ത്യൻ ടീമിന് ഈ മത്സരം പ്രധാനമാണ്. ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവർ ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിനാൽ വരും മത്സരങ്ങളിൽ ഇരുവർക്കും പകരക്കാരെ കളിപ്പിക്കാനാണ് സാധ്യത. മലയാളി താരം സഞ്ചുവിനും രണ്ടാം ടി :20 വളരെ ഏറെ നിർണായകമാണ്.

Scroll to Top