ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിരാട് കോഹ്ലി എന്നുള്ള നായകന്റെ സ്ഥാനം അത്രമേൽ പ്രധാനമാണ്. ലോക ക്രിക്കറ്റിലെ തന്നെ നമ്പർ വൺ ബാറ്റ്‌സ്മാണെന്നുള്ള വിശേഷണം നെടുമ്പോഴും അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയോളം മികച്ച ഒരു നായകൻ വേറെയില്ല എന്നതാണ് സത്യം. ഐസിസി ടൂർണമെന്റുകളിൽ ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനനങ്ങൾ ഏറെ സജീവമായി ഉയരാറുണ്ട് എങ്കിലും ടെസ്റ്റ് ഫോർമാറ്റിൽ കോഹ്ലി മികച്ച ഒരു നായകനായി മാറുന്നതെന്തുകൊണ്ട് എന്നത് ചൂണ്ടികാട്ടുകയാണിപ്പോൾ മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച ഇന്ത്യൻ ക്യാപ്റ്റനാണ് കോഹ്ലിയെന്നും പറഞ്ഞ സൽമാൻ ബട്ട് സ്‌ക്വാഡിലെ മറ്റുള്ള താരങ്ങൾക്ക് കോഹ്ലി എക്കാലവും നൽകുന്ന സപ്പോർട്ടിനെയും വാനോളം പുകഴ്ത്തി.
“ലോകത്തെ മികച്ച നായകന്മാരെ എല്ലാം നാം പരിശോധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ്. മികച്ച നായകന്മാർ തങ്ങൾ ടീമിലെ സഹതാരങ്ങൾക്ക് എല്ലാം വലിയ സപ്പോർട്ട് നൽകുന്നവരായിരിക്കും. വിരാട് കോഹ്ലിയും അത്തരത്തിലുള്ള ഒരു ക്യാപ്റ്റൻ തന്നെയാണ്. കോഹ്ലി ടീമിലെ എല്ലാവർക്കും പ്രതിസന്ധി സമയത്തിൽ അടക്കം നൽകുന്ന സപ്പോർട്ട് വളരെ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. ഒപ്പം ടീമിനെ ഒന്നാകെ മുൻപോട്ട് നയിക്കാൻ കോഹ്ലിക്ക് പ്രത്യേകമായ മിടുക്കുണ്ട്.” സൽമാൻ ബട്ട് വാചാലനായി.
“എപ്പോഴെല്ലാം ടീം പ്രതിസന്ധികൾ നേരിടുന്നുവോ അപ്പോൾ എല്ലാം ടീമിനെ ആത്മവിശ്വാസത്തോടെ മുന്നോട്ട നയിക്കേണ്ട ചുമതല ക്യാപ്റ്റനാണ്. എന്റെ അഭിപ്രായത്തിൽ കോഹ്ലി ഈ കാര്യങ്ങൾ എല്ലാം ഭംഗിയായി തന്നെ നിർവഹിക്കുന്നുണ്ട്.കൂടാതെ താരങ്ങൾ മോശം ഫോമിലാകുമ്പോൾ ഒഴിവാക്കുന്ന ക്യാപ്റ്റനല്ല കോഹ്ലി. അദ്ദേഹം ടീമിലെ എല്ലാവർക്കും ആവശ്യമായ സപ്പോർട്ട് നൽകും. ഗ്രൗണ്ടിൽ വിരാട് കോഹ്ലി കൊണ്ടുവരുന്ന എനർജി വേറെ ലെവൽ തന്നെയാണ് “ബട്ട് നിരീക്ഷിച്ചു