രാജസ്ഥാൻ റോയൽസിലെ ഈ താരം ഇന്ത്യൻ ടീമിൽ വരട്ടെ :നിർദ്ദേശവുമായി മുൻ പാക് താരം

IMG 20211208 105513 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ ഏറെ സന്തോഷം സമ്മാനിച്ചാണ് കിവീസിന് എതിരായ ടെസ്റ്റ്‌ പരമ്പര അവസാനിച്ചത്. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ പതിനാലാം ടെസ്റ്റ്‌ പരമ്പര ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീം വരുന്ന സൗത്താഫ്രിക്കൻ പരമ്പരയിലും ഇതേ പ്രകടനം ആവർത്തിക്കാമാണെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.

കൂടാതെ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ മുൻപോട്ട് കുതിപ്പ് നടത്താനും സൗത്താഫ്രിക്കക്ക്‌ എതിരെ ജയിക്കേണ്ടത് പ്രധാനമാണ്. രോഹിത് ശർമ്മ, ലോകേഷ് രാഹുൽ അടക്കം സ്റ്റാർ താരങ്ങൾ സൗത്താഫ്രിക്കൻ പര്യടനം കളിക്കാനായി തിരികെ എത്തുമ്പോൾ മോശം ബാറ്റിങ് ഫോമിലുള്ള രഹാനെ, പൂജാര, ഇഷാന്ത്‌ എന്നിവർക്ക് സ്ഥാനം നഷ്ടമാകുമോ എന്നതാണ് ചോദ്യം.

അതേസമയം വരാനിരിക്കുന്ന പരമ്പര കളിക്കാനായി രാജസ്ഥാൻ റോയൽസ് ടീമിലെ ഒരു താരത്തെ കളിപ്പിക്കണമെന്ന് ആവശ്യപെടുകയാണ് മുൻ പാകിസ്ഥാൻ സ്പിൻ ബൗളർ ഡാനിഷ് കനേരിയ. ടീം ഇന്ത്യക്ക് മിഡിൽ ഓർഡറിൽ ധാരാളം പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ കനേരിയ അതിന് എല്ലാം പരിഹാരം സൃഷ്ടിക്കാൻ ഒരു താരത്തെ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“പൂജാര, രഹാനെ എന്നിവർ മോശം ബാറ്റിങ് ഫോമിലാണ്. അതാണ്‌ നമ്മൾ പരിഗണിക്കേണ്ട വിഷയം. ഞാൻ ഈ വിഷയത്തിൽ മറ്റൊരാൾ പേര് കൂടി മുൻപോട്ട് വെക്കുകയാണ്. നിലവിൽ സൂര്യകുമാര്‍ യാദവ് ബഞ്ചിലുണ്ടെന്നുള്ള കാര്യം എനിക്ക് നല്ലത് പോലെ അറിയാം എങ്കിലും രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്‌സ്വാളിന്റെ പേര് കൂടി  ഈ ചർച്ചകളിലേക്ക് കൊണ്ട് വരികയാണ് ” ഡാനിഷ് കനേരിയ പറഞ്ഞു

images 2021 12 08T105415.844

“ഐപിഎല്ലിൽ അവന്റെ മികച്ചതായ പ്രകടനം നാം കണ്ടതാണ്. എന്നാൽ അവൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിക്കാനായി യോഗ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അവന്റെ ബാറ്റിങ് മികവ് മുൻപ് പല തവണ ചൂണ്ടികാണിച്ചതാണ്. അണ്ടർ 19 തലത്തിൽ മുതൽ അവന്റെ ബാറ്റിങ് ഞാൻ ശ്രദ്ധിക്കുന്നുണ്ട്.ഇനി ടെസ്റ്റ്‌ ടീമിലും അവൻ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു “മുൻ പാക് സ്പിന്നർ നിരീക്ഷിച്ചു

Scroll to Top