ഐപിഎൽ പതിനാലാം സീസണിൽ ഒരൊറ്റ കളി കൊണ്ട് തന്നെ സ്റ്റാറായി മാറി കഴിഞ്ഞിരിക്കുകയാണ് ഹൈദരാബാദ് യുവ പേസർ ഉമ്രാൻ മാലിക്. തന്റെ ആദ്യ ഐപിൽ മത്സരത്തിൽ തന്നെ അതിവേഗ പന്തുകളാൽ ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ച താരം ഭാവി പേസർ എന്നൊരു വിശേഷണവും കരസ്ഥമാക്കി കഴിഞ്ഞു. കൂടാതെ കേവലം ഒരു നെറ്റ്ഐ ബോളറായി ഐപിഎല്ലിൽ എത്തിയ 21കാരനായ താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ 150കിലോമീറ്റർ വേഗതയിൽ ബൗളുകൾ എറിഞ്ഞാണ് പ്രശംസ നേടുന്നത്. ഒപ്പം സ്‌ക്വാഡിൽ ഉണ്ടായിട്ടും താരത്തെ ഇത് വരെ കളിപ്പിക്കാതിരുന്ന ഹൈദരാബാദ് ടീമിനും എതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.അരങ്ങേറ്റ കളിയിൽ ഒരു വിക്കറ്റ് പോലും നേടുവാനായില്ല എങ്കിലും താരം നിതീഷ് റാണക്കും ശുഭ്മാൻ ഗിൽ അടക്കം ബാറ്റ്‌സ്മാന്മാർക്കും ഭീക്ഷണി സൃഷ്ടിച്ചു.
എന്നാൽ സ്ഥിരതയോടെ മത്സരത്തിൽ 150കിലോമീറ്റർ വേഗത കൈകവരിച്ച യുവ താരത്തിന്റെ പേസ് മികവിന് പിന്നിലുള്ള കാരണം വിശദമാക്കുകയാണ് ജമ്മു കാശ്മീരിൽ നിന്നുള്ള സീനിയർ താരം പർവേസ് റസൂൽ.മുൻപ് ഐപിൽ ക്രിക്കറ്റ് കളിച്ച താരമാണ് റസൂൽ.18 വയസ്സ് കാലം മുതലേ അതിവേഗത്തിൽ പന്തെറിഞ്ഞ താരമാണ് ഉമ്രാൻ മാലിക് എന്നും പറഞ്ഞ അദ്ദേഹം ബുംറയെ പോലെ ചെറിയ കാലയളവിൽ മുതലേ ടെന്നീസ് ബോളിൽ കളിച്ചുവളർന്ന ഒരു ഫാസ്റ്റ് ബൗളറാണ് ഉമ്രാൻ മാലിക്ക് എന്നും വിശദമാക്കി. അരങ്ങേറ്റ ഐപിൽ മാച്ച് മനോഹരമാക്കിയ യുവ പേസർക്ക് ഇനി വൻ നേട്ടങ്ങൾ സ്വന്തമാക്കുവാനായി കഴിയും എന്നും പർവേസ് റസൂൽ തുറന്ന് പറഞ്ഞു.
“പലർക്കും നെറ്റ്സിൽ പോലും അവന്റെ ബൗളുകളെ നേരിടുക വെല്ലുവിളിയാണ്. തുടർച്ചയായി ഏറെ മികവോടെ 145 കിലോമീറ്ററിൽ അധികം സ്പീഡിൽ ബൗൾ ചെയ്യുന്ന അവനെ നെറ്റ്സിൽ ഞങ്ങൾ ഉൾപ്പെടുത്തി ശേഷം സയ്യദ് മുഷ്താക്ക് അലി ട്രോഫിയിൽ അവന്റെ പ്രകടനം നമ്മൾ കണ്ടതാണ്.ഉമ്രാൻ മാലിക് ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ ഒരു ഭാഗമാണ്. ടെന്നീസ് ബോളിൽ അത്രക്കും എഫോർട്ട് എടുത്താലേ അതിവേഗ പേസ് കണ്ടെത്താൻ കഴിയൂ. ചെറുപ്പത്തിൽ തന്നെ ഇപ്രകാരം കളിച്ചാണ് ഇത്രത്തോളം അനായാസം 150+സ്പീഡിൽ ബൗളുകൾ ചെയ്യാൻ സാധിക്കുന്നത് ” റസൂൽ തുറന്ന് പറഞ്ഞു