ഇന്ത്യൻ ടീമിനെ കളിയാക്കുന്നോ :ഇത് ശക്തമായ ടീം -ചോദ്യവുമായി ആകാശ് ചോപ്ര

IMG 20210630 010528

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് വരാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾ. ഈ മാസം പതിമൂന്നിന് ആരംഭിക്കുന്ന മത്സരങ്ങൾ നായകൻ ശിഖർ ധവാനും ഒപ്പം ടീമിലെ യുവ താരങ്ങൾക്കും വളരെയേറെ പ്രധാനമാണ്.ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടുവാനുള്ള അവസാനത്തെ അവസരമാണ് ഈ ഒരു പരമ്പര. സീനിയർ താരങ്ങൾ എല്ലാം ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിൽ തുടരുന്ന ഒരു സാഹചര്യത്തിലാണ് ശ്രീലങ്കക്ക്‌ എതിരെ ആരംഭിക്കുന്ന പരമ്പരകളിൽ അനേകം യുവ താരങ്ങൾക്കും ഒപ്പം പുതുമുഖ താരങ്ങൾക്കും അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചത്. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ രാഹുൽ ദ്രാവിഡ്‌ പരിശീലിപ്പിക്കുന്ന ടീമിനെ സ്റ്റാർ ഓപ്പണർ ധവാൻ നയിക്കുമ്പോൾ വൈസ് ക്യാപ്റ്റനായി എത്തുക പേസ് ബൗളർ ഭുവനേശ്വർ കുമാറാണ്.

എന്നാൽ ക്രിക്കറ്റ്‌ ലോകത്ത് കഴിഞ്ഞ ചില ദിവസങ്ങളിൽ ചർച്ചയായി മാറുന്നത് മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗ ഇന്ത്യൻ സ്‌ക്വാഡിലെ താരങ്ങളെ എല്ലം രണ്ടാം നിര ടീം എന്ന് വിശേഷിപ്പിച്ചതാണ്. ഇപ്പോൾ മുൻ ലങ്കൻ നായകന് മറുപടി നൽകുകയാണ് യൂട്യൂബ് ചർച്ചയിൽ മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകൻ കൂടിയായ ആകാശ് ചോപ്ര. ഒരിക്കലും ഈ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ രണ്ടാം നിര ടീമെന്ന് പറഞ്ഞുള്ള രൂക്ഷ പരിഹാസം ആവർത്തിക്കരുത് എന്ന് പറഞ്ഞ ആകാശ് ചോപ്ര ലങ്കൻ ടീമിന്റെ മുഴുവൻ താരങ്ങളേയും ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ പരിചയ സമ്പത്ത് വളരെ കുറവാണെന്നും വിശദീകരിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“ജഡേജ, കോഹ്ലി, രോഹിത്, ബുംറ, ഷമി എന്നിവർ നിലവിൽ ഇംഗ്ലണ്ടിൽ തുടരുന്ന കാരണത്താലാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഈ ഒരു ടീമിനെ ലങ്കയിലേക്ക് അയച്ചത് പക്ഷേ ഇവർ ആരും ഇല്ല എങ്കിലും ഈ ടീം ബി ടീമാണോ. ദ്രാവിഡ്‌ പരിശീലിപ്പിക്കുന്ന ഈ ടീമിന്റെ കരുത്ത് വളരെ വലുതാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും എല്ലാം കളിച്ച ഏറെ അനുഭവ സമ്പത്തുള്ള താരങ്ങൾ ടീമിലുണ്ട് ഇന്ത്യയുടെ സ്‌ക്വാഡിലെ എല്ലാ താരങ്ങളും കൂടി 471 ഏകദിന മത്സരം കളിച്ച ആകെ അനുഭവമുണ്ട്. ലങ്കയുടെ പ്ലെയിങ് ഇലവൻ ഇനി കാണുമ്പോൾ അവരുടെ മത്സര പരിചയം എത്രയുണ്ട് എന്ന് അറിയുവാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്.ഇംഗ്ലണ്ടിലെ പരമ്പരക്ക്‌ മുൻപായി കോഹ്ലിയുടെ ടീമിനെ എല്ലാ ക്വാറന്റൈൻ ചട്ടങ്ങളും പാലിച്ച് ലങ്കയിൽ അയക്കുക അസാധ്യമാണ് എന്നത് നാം ഓർക്കുക “ചോപ്ര തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു.

Scroll to Top