ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിച്ച ദിനം മുതലേ ചർച്ചകളിൽ ഇടം പിടിക്കുന്നത് ഇന്ത്യൻ ടീമിന്റെ മാന്ത്രിക ഫാസ്റ്റ് ബൗളിംഗ് നിരയാണ്. ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് ഒപ്പം താക്കൂറും ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചപ്പോൾ അനേകം ചോദ്യങ്ങൾ പലരിൽ നിന്നും ഉയർന്നിരുന്നു. പക്ഷേ വിമർശനങ്ങൾ എല്ലാം ആസ്ഥാനതാക്കുന്ന പ്രകടനം ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് സംഘത്തിൽ നിന്നുണ്ടായി. രണ്ട് ഇന്നിംഗ്സിലും ടീം ഇന്ത്യക്ക് എതിരാളികളായ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും വീഴ്ത്തുവാനായി സാധിച്ചത് ഫാസ്റ്റ് ബൗളിംഗ് നിരയുടെ മനോഹര ബൗളിംഗ് പ്രകടനത്താലാണ്.
എന്നാൽ ഇന്ത്യൻ പേസ് നിരയെ ഇപ്പോൾ വാനോളം പുകഴ്ത്തിയും സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയെ വളരെ ഏറെ പ്രശംസിച്ചും രംഗത്ത് എത്തുകയാണ് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം. ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ ബൗളിംഗ് പ്രകടനം ടെസ്റ്റ് പരമ്പരക്കായുള്ള ഒരു സൂചനയാണെന്ന് വിശദമാക്കിയ മുൻ പാക് ഇതിഹാസ നായകൻ ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും എതിരാളികൾ എല്ലാം ഭയക്കുന്നതുമായ പേസ് നിരയാണ് എന്നും തുറന്ന് പറഞ്ഞു
“ആദ്യ ടെസ്റ്റിൽ തന്നെ ഇന്ത്യൻ പേസ് നിര അവരുടെ ശക്തി എന്തെന്ന് അതിവേഗം കാണിച്ചുതന്നു. ആദ്യ ഇന്നിങ്സിൽ തന്നെ ഇംഗ്ലണ്ട് ടീമിന്റെ ബാക്ക്ഫുട്ടിലേക്ക് കൊണ്ട് എത്തിക്കുവാൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. ബുംറ തന്റെ മനോഹര ബൗളിംഗ് പ്രകടനം വീണ്ടും ആവർത്തിച്ചത് ഇംഗ്ലണ്ടിന് ഒരു തിരിച്ചടിയാണ്. സാധാരണ ഏഷ്യൻ ടീമുകളിലെ ബൗളർമാർ ഒന്നും തന്നെ ഇംഗ്ലണ്ടിലെ പിച്ചകളിലെ സാഹചര്യത്തിന് ഒപ്പം എത്തില്ല. എന്നാൽ ഇന്ത്യൻ ടീം ആദ്യ ദിനം ഇംഗ്ലണ്ടിൽ എറിയേണ്ട ലൈനും ലെങ്തും തിരിച്ചറിഞ്ഞതാണ് 20 വിക്കറ്റും വീഴ്തുവാനായി കാരണമായതും “മുൻ പാക് നായകൻ അഭിപ്രായം വിശദമാക്കി