തകര്‍പ്പന്‍ തിരിച്ചുവരവുമായി ബംഗ്ലാദേശ്. നാണംകെട്ട് ഓസ്ട്രേലിയ.

Bangladesh vs Australia

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ബംഗ്ലാദേശ് സ്വന്തമാക്കി. 123 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയെ 62 റണ്‍സിനു ബംഗ്ലാദേശ് പുറത്താക്കി. 5 മത്സരങ്ങളുടെ പരമ്പരയില്‍ 4 – 1 നാണ് ബംഗ്ലാദേശിന്‍റെ വിജയം. 13.4 ഓവറില്‍ എല്ലാവരെയും പുറത്താക്കിയ ബംഗ്ലാദേശ് 60 റണ്‍സിന്‍റെ വിജയമാണ് നേടിയത്.

മാത്യൂ വേഡ് (22) ബെന്‍ മക്ഡന്‍ര്‍മെറ്റ് (17) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. കഴിഞ്ഞ മത്സരത്തില്‍ ഷാക്കീബിനെ ഒരോവറില്‍ 5 സിക്സ് നേടിയ ഡാനിയല്‍ ക്രിസ്റ്റ്യന്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്ത് എത്തിയെങ്കിലും രണ്ടാം ഓവറില്‍ പുറത്തായി. പിന്നീട് ഓസ്ട്രേലിയന്‍ താരങ്ങളുടെ പവിലിയന്‍ മാര്‍ച്ചാണ് കണ്ടത്.

ബംഗ്ലാദേശിനു വേണ്ടി ഷാക്കീബ് അല്‍ ഹസ്സന്‍ 4 വിക്കറ്റ് നേടി. ടി20യില്‍ 100 വിക്കറ്റ് എന്ന നേട്ടവും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ തികച്ചു. മുഹമ്മദ് സൈഫുദ്ദീന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ നസും അഹമ്മദ് 2 മഹ്മുദ്ദുള്ള ഒരു വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. 4.3 ഓവറില്‍ 42 റണ്‍സ് നേടിയ ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. എന്നാല്‍ പിന്നീട് ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ബംഗ്ലാദേശിനു ഉയര്‍ന്ന സ്കോറിലേക്ക് നീങ്ങാനായില്ലാ. 23 റണ്‍സ് നേടിയ നെയീം ആണ് ടോപ്പ് സ്കോറര്‍. മഹ്മുദ്ദുള്ള 19 റണ്‍സ് നേടി.

See also  17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ "പ്ലാൻ ബി".

ഓസ്ട്രേലിയക്ക് വേണ്ടി നതാന്‍ എല്ലിസ്, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാംപ, ആഗര്‍, ടേര്‍ണര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Scroll to Top