അന്താരാഷ്ട്ര ക്രിക്കറ്റിൽ അനേകം ബാറ്റിങ് അപൂർവ്വ റെക്കോർഡുകൾക്ക് അവകാശിയാണ് സച്ചിൻ. ക്രിക്കറ്റിൽ നിന്നും എട്ട് വർഷങ്ങൾ മുൻപാണ് സച്ചിൻ വിരമിച്ചത് എങ്കിലും ഇന്നും ക്രിക്കറ്റ് പ്രേമികൾകക്കിടയിൽ ആരാധകരുടെ എണ്ണത്തിൽ സച്ചിൻ മുൻപിലാണ്.11 വർഷങ്ങൾ മുൻപ് ഇന്ത്യൻ ടീം 28 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഏകദിന ലോകകപ്പ് നേടിയപ്പോൾ ബാറ്റ് കൊണ്ട് തിളങ്ങിയതും സാക്ഷാൽ സച്ചിൻ തന്നെയാണ്. ഇക്കഴിഞ്ഞ ലോകകപ്പ് ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം കിരീടം നേടാതെ മടങ്ങുമ്പോൾ അതിലുള്ള എല്ലാ നിരാശയും വ്യക്തമാക്കുകയാണ് സച്ചിൻ ഇപ്പോൾ.11 വർഷത്തെ ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നായകനായ രോഹിത് ശർമ്മക്കും ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡിനും സാധിക്കുമെന്ന് പറയുകയാണ് സച്ചിൻ. ഈ ജോഡിക്ക് ഈ നേട്ടങ്ങൾ സ്വന്തമാക്കാനായി സാധിക്കുമെന്നാണ് സച്ചിന്റെ നിരീക്ഷണം.
എല്ലാ ഇന്ത്യൻ ആരാധകരെയും പോലെ മറ്റൊരു ലോകകപ്പ് ഇന്ത്യൻ ടീം നേടുന്നത് കാണാൻ കൊതിച്ചിരിക്കുകയാണെന്നും സച്ചിൻ വിശദമാക്കി. “2011ലാണ് നമ്മൾ അവസാനമായി ഒരു ലോകകപ്പ് നേടിയത്. എല്ലാവരെയും പോലും ഞാനും ആ ഒരു മനോഹര ട്രോഫി വീണ്ടും ഇന്ത്യൻ ടീം നേടുന്നത് കാണാനുള്ള കാത്തിരിപ്പിൽ തന്നെയാണ് . ഏതൊരു ക്രിക്കറ്റ് ടീമും ക്രിക്കറ്റ് കളിക്കാരും ഈ ട്രോഫിക്കായി തന്നെയാണ് കളിക്കുന്നത്. ഇതിലും വലിയ ഒരു നേട്ടമില്ല “ആറ് ലോകകപ്പ് ടൂർണമെന്റുകൾ കളിച്ച സച്ചിൻ തന്റെ അഭിപ്രായം വിശദമാക്കി.
“എപ്പോഴും ക്രിക്കറ്റിൽ ശരിയായ സമയം നമുക്ക് ലഭിക്കുന്ന സപ്പോർട്ട് തന്നെയാണ് പ്രധാനം. എനിക്ക് ഉറപ്പുണ്ട് നമ്മുടെ ലോകകപ്പ് സ്വപ്നങ്ങൾ നേടാനായി രോഹിത് ശർമ്മ : രാഹുൽ ദ്രാവിഡ് സംഖ്യത്തിന് സാധിക്കും. അവരുടെ എല്ലാ എഫോർട്ടും അതിനായി തന്നെ ആണ്. കൂടാതെ അവരെ പിന്തുണക്കാൻ ധാരാളം ആളുകളുമുള്ളപ്പോൾ നമുക്ക് ഇനിയും പ്രതീക്ഷിക്കാം.എല്ലാവർക്കും കരിയറിൽ ഉയർച്ചകളും താഴ്ചകളും സ്വാഭാവികമാണ്. എനിക്ക് അതാണ് രാഹുലിനോടും പറയാനുള്ളത്. മുന്നോട്ട് പോകൂ. ലോകകപ്പ് നമുക്ക് നേടാം ” സച്ചിൻ ആത്മവിശ്വാസം നൽകി.