വേറെ ലെവൽ ടീമാണ് ഇത്. 5 ക്യാപ്റ്റൻമാർ റെഡി :പുകഴ്ത്തലുമായി ബ്രറ്റ് ലീ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് ഇന്ത്യൻ ടെസ്റ്റ്‌ ടീം നായകപദവി വിരാട് കോഹ്ലി ഒഴിഞ്ഞത്. മൂന്ന് ഫോർമാറ്റിലും പുത്തൻ നായകൻ എത്തുമ്പോൾ ഇന്ത്യൻ ടീം വളരെ അധികം പ്രതീക്ഷകളിലാണ്. ടെസ്റ്റ്‌ ടീം നായകനെ വൈകാതെ തന്നെ ഇന്ത്യൻ ടീം പ്രഖ്യാപിക്കുമ്പോൾ ഒരു ഐസിസി കിരീടം തന്നെയാണ് ഇന്ത്യൻ ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീം ബെഞ്ച് മികവിനെയും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി മികവിനെയും വാനോളം പുകഴ്ത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രറ്റ് ലീ.വിരാട് കോഹ്ലിയുടെ ഷോക്കിങ്ങ് രാജി പ്രഖ്യാപനം ഒരിക്കലും ഇന്ത്യൻ ടീമിനെ ബാധിക്കില്ലയെന്നാണ് മുൻ പേസറുടെ അഭിപ്രായം. ഇന്ത്യൻ ടീമിൽ നായകനാകുവാൻ മിടുക്കരായ അനേകം താരങ്ങളുണ്ടെന്നും ലീ നിരീക്ഷിച്ചു.

” വിരാട് കോഹ്ലി ടെസ്റ്റ്‌ നായകന്റെ കുപ്പായം ഒഴിഞ്ഞത് തികച്ചും അദ്ദേഹത്തിന്‍റെ തീരുമാനം മാത്രമാണ്. വ്യക്തിപരമായ അദ്ദേഹത്തിന്റെ തീരുമാനത്തെ നമ്മൾ ബഹുമാനിക്കേണ്ടിയിരിക്കുന്നു.ഞാൻ അടുത്തകാലത്തായി ഓസ്ട്രേലിയക്ക്‌ പുറത്തുള്ള ക്രിക്കറ്റിൽ അധികമായി ശ്രദ്ധ നൽകുന്നില്ല. എങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻസി ഒഴിഞ്ഞത് ഇന്ത്യൻ ടീമിനെ ബാധിക്കില്ല.ആഷസ് പോലും ഞാൻ നോക്കിയിട്ടില്ല. അതിനാൽ തന്നെ കോഹ്ലിയുടെ രാജിയിൽ എനിക്ക് കൂടുതലായി ഒന്നും പറയാനില്ല.”ലീ വാചാലനായി.

images 2022 01 24T102751.830

” ഇന്ത്യൻ ടെസ്റ്റ്‌ ടീമിലും പുതിയ ഒരു നായകനെ തിരഞ്ഞെടുക്കേണ്ടത് ഇന്ത്യൻ ടീം മാനേജ്മെന്റിന്‍റെ ചുമതലയാണ്. വളരെ വിശദമായ പരിശോധനകൾക്ക് ശേഷം അവർക്ക് ആ ഒരു സെലക്ഷനിലേക്ക് എത്താൻ സാധിക്കും. നാലോ അഞ്ചോ താരങ്ങൾ മികച്ച ക്യാപ്റ്റനായി ടീം ഇന്ത്യക്ക് മുൻപിൽ ഉണ്ട്. അതിനാൽ തന്നെ കോഹ്ലിക്ക്‌ ശേഷമുള്ള ടെസ്റ്റ്‌ നായകനായി മികച്ച ഒരാളെ ഇന്ത്യൻ ടീമിന് അനായാസം തിരഞ്ഞെടുക്കാം.നാലോ അഞ്ചോ താരങ്ങൾ നിലവിൽ ടെസ്റ്റ്‌ ടീമിൽ ക്യാപ്റ്റൻ ചുമതല വഹിക്കാനായി യോഗ്യർ തന്നെയാണ് “ലീ അഭിപ്രായം വ്യക്തമാക്കി.