ആരാകും ടെസ്റ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുക :വിശദ അഭിപ്രായവുമായി പനേസർ

ലോകക്രിക്കറ്റ്‌ ആരാധകർ മിക്കവരും ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിനായിട്ടുള്ള കാത്തിരിപ്പിലാണ്. കരുത്തരായ രണ്ട് ടീമുകളെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കാൻ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ആരാധകർ എല്ലാം ഇരട്ടി ആവേശത്തിലാണ്.മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം ക്രിക്കറ്റ്‌ നിരീക്ഷകർ പങ്കിടുന്ന പ്രവചനങ്ങൾ രണ്ട് ടീമുകൾക്കും അനുകൂലമാണേലും ഏറെ വ്യത്യസ്തമായ ഇംഗ്ലണ്ടിലെ പിച്ചുകളിലെ സാഹചര്യങ്ങളും ടീമുകൾക്ക് വെല്ലുവിളിയാണ്.ഫൈനലിന് മുൻപായി ഇരു ടീമുകളുടെയും സാധ്യതകൾ ഇപ്പോൾ വിലയിരുത്തുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ.

ഫൈനലിൽ എതിരാളികളായ കിവീസ് ടീം ഉറപ്പായും ഇന്ത്യൻ സംഘത്തിന് വലിയ ഒരു ഭീഷണിയാകുമെന്ന് പനേസർ തുറന്ന് പറയുന്നു. ഒപ്പം കിവീസ് ടീമിന്റെ ബൗളിംഗ് കരുത്തും ഇന്ത്യൻ ടീമിനെ തകർക്കാൻ വളരെ ശേഷിയുള്ളതാണ് താരം ഏറെ വിശദമായി പറയുന്നു.

“കിവീസ് ടീം കഴിഞ്ഞ കുറച്ച് അധികം വർഷങളായി മികച്ച ക്രിക്കറ്റ്‌ കളിക്കുന്ന ശക്തമായ ടീമാണ്. അവർ ഉറപ്പായും ഇന്ത്യക്ക് ഒരു വലിയ വെല്ലുവിളിയാണ്. ഇന്ത്യക്ക് ഫൈനലിൽ കാര്യങ്ങൾ എളുപ്പം ആയിരിക്കില്ല. കരുത്തരായ ടീമുകൾ ഈ ഫൈനലിൽ പരസ്പരം എതിരുടുമ്പോൾ വാശിയേറിയ മത്സരം കാണാം “പനേസർ വാചാലനായി.

അതേസമയം കിവീസ് ബാറ്റിംഗ് നിരയിൽ അഞ്ച് ഇടംകയ്യൻ ബാറ്റ്സ്മാന്മാർ ഉള്ളത് ഇന്ത്യൻ സ്റ്റാർ ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിന് അനുകൂലമായ ഒരു കാര്യമാണ് എന്നും പനേസർ വിശദമാക്കി. “കിവീസ് ബാറ്റിങ് നിര കരുത്തുറ്റതാണ്.ഇംഗ്ലണ്ട് ടീമിനെതിരെ ആദ്യ ടെസ്റ്റിൽ ഡെവോൺ കോൺവെ ഇരട്ട സെഞ്ച്വറി അടിച്ചത് നാം കണ്ടിരുന്നു. അവർ പ്ലെയിങ് ഇലവനിൽ 5 ഇടംകയ്യൻ ബാറ്റ്സ്മാൻമാരെ തന്നെ ഇറക്കിയാൽ അത് അശ്വിന് വളരെ സഹായകമാകും.അശ്വിൻ ഇന്ത്യൻ ടീമിൽ പ്രധാന ബൗളറാകും ഫൈനലിൽ. ടിം സൗത്തീ കിവീസ് നിരയിൽ വളരെയേറെ പരിചയ സമ്പത്തുള്ള താരമാണ്. പിച്ചിൽ നിന്നും ഏറെ സ്വിങ്ങ് സൗത്തീ കണ്ടെത്തി പന്തെറിഞ്ഞാൽ ഇന്ത്യ വിയർക്കും “താരം അഭിപ്രായം വിശദമാക്കി.