1000 ടെസ്റ്റ്‌ വിക്കറ്റുകൾ അവർ വീഴ്ത്തും :വമ്പൻ പ്രവചനവുമായി ഷെയ്ൻ വോൺ

ടെസ്റ്റ്‌ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റെക്കോർഡ് ഏതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ശ്രീലങ്കൻ ഇതിഹാസ താരമായ മുരളീധരൻ സ്വന്തമാക്കിയ 800 വിക്കറ്റ് നേട്ടം. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ താരമായ മുരളീധരൻന്റെ ഈ റെക്കോർഡ് ഭാവി ക്രിക്കറ്റിൽ ആരാകും തകർക്കപെടുകയെന്നുള്ളതാണ് ചോദ്യം. ഇപ്പോൾ ഈ വിഷയത്തിൽ ഒരു പ്രവചനവുമായി എത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ ഷെയ്ൻ വോൺ.

145 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നും 708 വിക്കറ്റുകൾ വീഴ്ത്തിയ വോൻ ടെസ്റ്റ്‌ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ടെസ്റ്റ്‌ ക്രിക്കറ്റിലെ മുരളീ റെക്കോർഡും തകർക്കാൻ കഴിവുള്ള രണ്ട് സ്പിൻ ബൗളർമാർ ആരെന്ന് തുറന്ന് പറയുകയാണ് വോൺ ഇപ്പോൾ.

മുരളീധരൻ സൃഷ്ടിച്ച 800 ടെസ്റ്റ്‌ വിക്കറ്റ് എന്നുള്ള റെക്കോർഡ് മാത്രമല്ല 1000 ടെസ്റ്റ്‌ വിക്കറ്റ് എന്നുള്ള നേട്ടത്തിലേക്ക് ഏത്താനും ഈ രണ്ട് സ്പിന്നർമാർക്ക് സാധിക്കുമെന്നാണ് ഷെയ്ൻ വോണിന്റെ നിരീക്ഷണം. “എനിക്ക് ഒരു കാര്യം ഉറപ്പുണ്ട് എന്റെയും മുരളീധരന്റെയും റെക്കോർഡുകൾ രണ്ട് സ്പിന്നർമാർക്ക് അവരുടെ കരിയറിൽ മറികടക്കാൻ കഴിയും. അവർക്ക് അതിനുള്ള മികവും സമയവും ഇനിയുമുണ്ട്.ഇന്ത്യയുടെ രവി അശ്വിനും ഓസ്ട്രേലിയയുടെ നഥാൻ ലിയോണുമാണ്.ഇരുവരിലും വമ്പൻ ഗുണനിലവാരത്തിലുള്ള ക്രിക്കറ്റ്‌ മികവ് ഞാൻ കാണുന്നുണ്ട് ” ഷെയ്ൻ വോൺ വാചാലനായി.

images 2022 01 26T174610.435

“1000 ടെസ്റ്റ്‌ വിക്കറ്റുകൾ വരെ ടെസ്റ്റ്‌ കരിയറിൽ വീഴ്ത്താൻ ഇരുവർക്കും സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. കൂടാതെ ഇരുവരും ടെസ്റ്റ്‌ പരമ്പരകളുടെ ഭാഗമായി പരസ്പരം ഏറ്റുമുട്ടുമ്പോൾ ആവേശം വളരെ ഏറെ നമുക്ക് കാണാൻ സാധിക്കും.1000 ടെസ്റ്റ്‌ വിക്കറ്റ് നേട്ടത്തിലേക്ക് എത്താനായി ആവശ്യമായ സമയം അവരിൽ ഉണ്ട് “വോൺ അഭിപ്രായം വിശദമാക്കി.നിലവിൽ ടെസ്റ്റ്‌ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ 400ൽ അധികം വിക്കറ്റുകൾ വീഴ്ത്തിയാണ് ഇരുവരും കുതിപ്പ് തുടരുന്നത്.

Previous articleഇന്ത്യയെ തകർത്ത ഒരൊറ്റ സ്പെൽ : പ്ലാൻ വെളിപ്പെടുത്തി ഷഹീൻ അഫ്രീഡി
Next articleബുദ്ധിശാലിയായ ക്രിക്കറ്റര്‍. ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ കോച്ച്