ഇന്ത്യയെ തകർത്ത ഒരൊറ്റ സ്പെൽ : പ്ലാൻ വെളിപ്പെടുത്തി ഷഹീൻ അഫ്രീഡി

images 2022 01 26T151116.405

ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് കിരീടം എല്ലാവരും നേടുമെന്ന് വിശ്വസിച്ച ടീമാണ് വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ സംഘം. എന്നാൽ പ്രാഥമിക റൗണ്ടിൽ തന്നെ തുടർച്ചയായ തോൽവികൾ ശേഷം പുറത്തായ ഇന്ത്യൻ ടീമിന് ഈ ഒരു മടക്കം ഇന്നും നിരാശയാണ്. ടി :20 ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ടീമാണ് 10 വിക്കറ്റിന് തോൽപ്പിച്ചത് എങ്കിൽ അപൂർവ്വമായ ഒരു നേട്ടവുമാണ് ഈ മത്സരത്തിൽ പാകിസ്ഥാൻ ടീം സ്വന്തമാക്കിയത്.

ഐസിസി വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം പാകിസ്ഥാനോട് തോൽക്കുന്നത്. ഈ ഒരു ജയത്തിൽ വളരെ നിർണായകമായി മാറിയത് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീഡിയുടെ പ്രകടനമാണ്. രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി എന്നിവരെയാണ് താരം വീഴ്ത്തിയത്.

അതേസമയം ഈ പ്രകടനത്തിന് പിന്നിലെ ചില രഹസ്യമായ പ്ലാനുകൾ ഇപ്പോൾ വെളിപ്പെടുത്തുകയാണ് ഷഹീൻ അഫ്രീഡി. ന്യൂബോളിൽ ആദ്യത്തെ രണ്ട് ഓവറിൽ തന്നെ രാഹുൽ, രോഹിത് എന്നിവരെ വീഴ്ത്തിയ താരം 2021ലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇതെന്നും തുറന്ന് പറഞ്ഞു. “എനിക്ക് 2021 ഏറ്റവും മികച്ച വർഷമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിൽ അടക്കം അനകേം 5 വിക്കറ്റ് പ്രകടനം ഞാൻ സ്വന്തമാക്കായിട്ടുണ്ട് എങ്കിലും ഈ മത്സരവും ഇന്ത്യക്ക് എതിരായ ജയവും ഞാൻ മറക്കില്ല ” ഷഹീൻ അഫ്രീഡി വാചാലനായി.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“അന്നത്തെ മത്സരത്തിൽ എനിക്ക് പിച്ചിൽ നിന്നും ധാരാളം സ്വിങ് ലഭിച്ചു. അതിനാൽ തന്നെ എനിക്ക് വളരെ ഏറെ ഉറപ്പുണ്ടായിരുന്നു രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിക്കുമെന്ന്. എന്നാൽ എന്നെ ഞെട്ടിച്ചത് രാഹുൽ വിക്കറ്റ് തന്നെയാണ്.ഞാൻ ആ വിക്കറ്റ് ഒരിക്കൽ പ്രതീക്ഷിച്ചിരുന്നില്ല. ആ ബോൾ വളരെ അധികം സ്വിങ്ങ് ചെയ്യില്ല എങ്കിലും കറക്ട് സ്പോട്ടിൽ ബോൾ പിച്ച് ചെയ്യിക്കാൻ എനിക്ക് കഴിഞ്ഞു.

ആ വിക്കറ്റ് ഒരു വൻ സർപ്രൈസായിരുന്നു.2022ലും എനിക്ക് സമാന പ്രകടനം പുറത്തെടുക്കാനായി സാധിക്കുമെന്നാണ് വിശ്വാസം ” ഷഹീൻ അഫ്രീഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Scroll to Top