ഫോമിലെത്താൻ സഹായിച്ചത് അവർ :മനസ്സ് തുറന്ന് ഇഷാൻ കിഷൻ

ക്രിക്കറ്റ്‌ ലോകം ഒടുവിൽ കാത്തിരുന്ന ബാറ്റിങ് പ്രകടനവുമായി യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. രാജസ്ഥാൻ റോയൽസിനെതിരായ ഏറെ നിർണായക മത്സരത്തിൽ മുംബൈയുടെ വമ്പൻ ജയത്തിന് പിന്നിലുള്ള പ്രധാന കരുത്തായി ഇഷാൻ കിഷൻ മാറി. ഒപ്പം സീസണിലെ ആദ്യത്തെ അർദ്ധ സെഞ്ച്വറി കരസ്ഥമാക്കിയ താരം അന്താരാഷ്ട്ര ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള തന്റെ വരവിനെ വിമർശിച്ചവർക്കുള്ള മറുപടിയും നൽകി.വൻ വിജയം മാത്രം ലക്ഷ്യമാക്കിയുള്ള വരവിൽ മുംബൈ ഇന്ത്യൻസ് ടീം രാജസ്ഥാൻ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം വെറും 8.2 ഓവറിൽ 70 ബോളുകൾ ബാക്കിനിൽക്കേ ഇഷാൻ കിഷൻ തകർപ്പൻ ഫിഫ്റ്റിയോടെയാണ് മറികടന്നത്.

അതേസമയം ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ തന്റെ ബാറ്റിങ് ഫോമിലേക്കുള്ള തിരിച്ചിവരവിനെയും കുറിച്ച് വെളിപ്പെടുത്തുകയാണ് ഇഷാൻ കിഷൻ.25 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 50 റൺസ് അടിച്ച താരം ഈ സീസണിലെ മോശം പ്രകടനങ്ങളുടെ പേരിൽ മുംബൈ പ്ലെയിങ് ഇലവനിൽ നിന്നും പുറത്തായിരുന്നു. കൂടാതെ ടി :20 ലോകകപ്പ് സ്‌ക്വാഡിൽ നിന്നും താരത്തെ ഒഴിവാക്കണം എന്നുള്ള ആവശ്യവും കൂടി ഉയർന്നിരുന്നു.ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ഇഷാൻ കിഷൻ മോശം ഫോമിൽ നിന്നും മാറി മികച്ച പ്രകടനം പുറത്തെടുക്കുവാൻ താൻ വളരെ അധികം ആഗ്രഹിച്ചിരുന്നു എന്നും വിശദമാക്കി.

“ഈ ജയം ടീമിന് പ്രധാനമായിരുന്നു.ഈ വൻ ജയം ഞങ്ങൾക്ക് നൽകുന്നത് വളരെ വലിയ ആത്മവിശ്വാസമാണ്. ഓപ്പണിങ് റോളിൽ തിരിച്ചെത്തി റൺസ് അടിച്ചെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ ആഗ്രഹിച്ച വൻ ജയം നെടുവാനായി എന്റെ ഇന്നിങ്സ് സഹായിച്ചതിൽ ഏറെ സന്തോഷം . കരിയറിൽ താഴ്ചയും ഒപ്പം ഉയർച്ചയും എല്ലാവർക്കുമുണ്ടാകും. ഞാൻ ഈ മോശം കാലത്ത് ചിലരോട് അഭിപ്രായം കേട്ടിരുന്നു. ഹാർദിക് ഭായ്, വിരാട് കോഹ്ലി, രോഹിത് എന്നിവരോട് ഞാൻ അഭിപ്രായം കേട്ടിരുന്നു. എന്നെ സഹായിക്കാൻ എല്ലാവരുമുണ്ടായിരുന്നു “ഇഷാൻ കിഷൻ വാചാലനായി

Previous articleഇന്ത്യൻ ടീമിലെത്തിയതോടെ അവർ ഇക്കാര്യങ്ങൾ മറന്നു :വിമർശിച്ച് ഗവാസ്ക്കർ
Next articleവീണ്ടും സിക്സ് കിങായി രോഹിത് ശർമ്മ :പിറന്നത് അപൂർവ്വ റെക്കോർഡ്