ലേലത്തിൽ അവർ കോടികൾ വരും :വമ്പൻ പ്രവചനവുമായി ഹർഷ ഭോഗ്ലെ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം അടുത്ത മാസം ആരംഭിക്കാനിരിക്കെ ക്രിക്കറ്റ്‌ ലോകത്ത് സജീവ ചർച്ചയായി മാറുന്നത് ടീമുകൾ പ്ലാനുകൾ തന്നെയാണ് ഏതൊക്കെ താരങ്ങൾ ടീമുകളിലേക്ക് എത്തുമെന്നുള്ള ആകാംക്ഷകൾക്ക് വിരാമം കുറിക്കാൻ ഫെബ്രുവരി 13,14 തീയതികളിൽ നടക്കുന്ന ലേലം വരെ കാത്തിരിക്കണം.പുതിയ രണ്ട് ടീമുകളുടെ വരവ് ലേലത്തെ കൂടുതൽ വാശിനിറഞ്ഞതാക്കി മാറ്റുമെന്നത് ഉറപ്പാകുമ്പോൾ വ്യത്യസ്തമായ ഒരു പ്രവചനം നടത്തുകയാണ് ലേലത്തിന് മുൻപായി പ്രശസ്ത കമന്റേറ്ററായ ഹർഷ ഭോഗ്ലെ. വരാനിരിക്കുന്ന ലേലത്തിൽ എല്ലാവർക്കും ഞെട്ടൽ സൃഷ്ടിച്ച് സർപ്രൈസ് തുക നേടുന്ന രണ്ട് സ്റ്റാർ താരങ്ങളെ പ്രവചിക്കുകയാണ് ഹർഷ ഭോഗ്ലെ.

ലേലത്തിൽ കോടികൾ വാരുന്ന രണ്ട് ഇന്ത്യൻ താരങ്ങളെ പ്രവചിക്കുന്ന ഹർഷ ഭോഗ്ലെ ഇവർക്കായി ടീമുകൾ ലേലത്തിൽ വാശിയോടെ എത്തുമെന്നും പറയുന്നു. ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, തമിഴ് നാടിന്റെ യുവ താരമായ ഷാരൂഖ് ഖാൻ എന്നിവരെ കുറിച്ചാണ് ഹർഷ ഭോഗ്ലെ പ്രവചനം.ഇരുവർക്കും വൻ ലേലതുക ലഭിക്കാനുള്ള കാരണവും അദ്ദേഹം വിശദമാക്കി.കഴിഞ്ഞ ദിവസം പ്രമുഖ സ്പോർട്സ് മാധ്യമമായിട്ടുള്ള ക്രിക്ക്ബസിനും ഒപ്പം സംസാരിക്കവേ അദ്ദേഹം ഈ പ്രവചനത്തിനുള്ള കാരണം വിവരിച്ചു.മുംബൈ ഇന്ത്യൻസ് ടീമിനായി കഴിഞ്ഞ സീസൺ വരെ കളിച്ച ഇഷാൻ കിഷൻ ലേലത്തിലേക്ക് എത്തുമ്പോൾ പഞ്ചാബ് കിങ്‌സ് താരമായിരുന്നു ഷാരൂഖ് ഖാൻ.

“ഇന്ത്യൻ താരം എന്നതും ടോപ് ഓർഡർ ബാറ്റ്‌സ്മാൻ എന്നതും കൂടാതെ ഒരു ഇടംകയ്യൻ ഓപ്പണറെന്നതും ഇഷാൻ കിഷന് ലേലത്തിൽ വളരെ അധികം ഡിമാൻഡ് നൽകുമ്പോൾ മുൻപ് മുൻ ഇന്ത്യൻ താരമായ യൂസഫ് പത്താൻ ഐപിൽ ടീമുകൾക്കായി എന്ത് റോൾ നിർവഹിച്ചോ അത് ഇനിയുള്ള തന്റെ ബാറ്റിങ്ങിൽ കാഴ്ചവെക്കാൻ ഷാരൂഖ് ഖാന് സാധിക്കും. ഒരു പവർ ഹിറ്റിങ് ഇന്ത്യൻ ഫിനിഷർക്ക്‌ നല്ല സ്വാധീനം ലേലത്തിൽ സൃഷ്ടിക്കാൻ കഴിയും “ഹർഷ ഭോഗ്ലെ വാചാലനായി