ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് ലോകവും ഒപ്പം ആരാധകരും ഏറെ ചർച്ചയാക്കി മാറ്റുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രമുഖ താരങ്ങളുടെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചാണ്.ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് നിര എന്നുള്ള വിശേഷണം കരസ്ഥമാക്കിയ ഇന്ത്യൻ ടെസ്റ്റ് ടീമിന് പക്ഷേ ആശ്വസിക്കാൻ വക നൽകുന്ന കണക്കുകൾ അല്ല പുറത്തുവരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ എല്ലാ നേട്ടങ്ങളും ഒപ്പം ചരിത്ര പരമ്പരകളും ഇന്ത്യൻ ടീം നേടി ഇതിഹാസം സൃഷ്ടിക്കുമ്പോയും ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയാണ് വളരെ ഏറെ നിരാശ സമ്മാനിക്കുന്നത്. ബൗളർമാർ സ്ഥിരതയോടെ പന്തെറിയുമ്പോയും വെല്ലുവിളി സൃഷ്ടിക്കുന്നത് ബാറ്റിങ് നിര തന്നെയാണ്.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന വിശ്വസ്ത ബാറ്റ്‌സ്മാന്മാരായ പൂജാരയും, വിരാട് കോഹ്ലിയും, മായങ്ക് അഗർവാളും ഒപ്പം ലിമിറ്റഡ് ഓവർ ടീമിലെ സ്റ്റാർ ഓപ്പണർ ശിഖർ ധവാനും നിലവിൽ നേരിടുന്ന ഒരു പ്രശ്നം സെഞ്ച്വറി ക്ഷാമമാണ്. പ്രധാന താരങ്ങൾ ബാറ്റിങ്ങിൽ ഫോമിലേക്കും ഒപ്പം സെഞ്ച്വറി അടക്കമുള്ള നേട്ടങ്ങളിൽ എത്തുവാനും ബുദ്ധിമുട്ടുന്നത് ടീമിലെ മറ്റുള്ള താരങ്ങളെയും വളരെ അധികം സമ്മർദ്ദിലാക്കുന്നുണ്ട്.
മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ കരുത്തായ നായകൻ വിരാട് കോഹ്ലി ഒരു സെഞ്ച്വറി അടിച്ചിട്ട് 674 ദിവസങ്ങളാണ് പൂർത്തിയായത്. അർദ്ധ സെഞ്ച്വറികൾ നേടി താരം തന്റെ ബാറ്റിങ് ഫോമിലേക്ക് തിരികെ എത്തുന്നുണ്ട് എങ്കിലും കോഹ്ലി എന്നൊരു ബാറ്റ്‌സ്മാനിൽ നിന്നും ഏറെ ആരാധകരും ആഗ്രഹിക്കുന്നത് അനേകം സെഞ്ച്വറികൾ തന്നെയാണ്. ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ രക്ഷാകവചവും ഒപ്പം മൂന്നാം നമ്പറിലെ വിശ്വസ്ത ബാറ്റ്‌സ്മാനുമായ പൂജാരയുടെ സെഞ്ച്വറിക്കായുള്ള ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് 946 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. മറ്റൊരു ടെസ്റ്റ് താരവും ഓപ്പണിങ്ങിലെ രോഹിത് ശർമ്മയുടെ കൂട്ടാളിയുമായ മായങ്ക് അഗർവാളിന് 623 ദിവസമായി സെഞ്ച്വറികൾ നേടുവാൻ കഴിഞ്ഞിട്ടില്ല.
അതേസമയം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ എക്കാലവും ഇന്ത്യൻ ടീം വിശ്വസിക്കുന്ന ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാൻ പക്ഷേ കരിയറിൽ കടന്നുപോകുന്നത് ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ അടക്കം താരത്തിന്റെ സ്ഥാനം ഉറപ്പില്ല.789 ദിവസം മുൻപാണ് ധവാൻ ഏറ്റവും അവസാനമായി ഒരു സെഞ്ച്വറി തന്റെ ബാറ്റിങ്ങിൽ കരസ്ഥമാക്കിയിട്ട്