ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് വ്യപാനം വർധിക്കുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ എന്ന നിലയിലാണ് പുതിയ തീരുമാനം. നേരത്തെ മത്സരങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവർക്കും പൈസ തിരികെ നല്‍കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്.
നേരത്തെ ആദ്യ ടി:20 മത്സരത്തിന് 67,532 പേരും രണ്ടാം മത്സരത്തിന് 66,000പേരും കളി കാണാനെത്തിയിരുന്നു.പലപ്പോഴും കോവിഡ് ജാഗ്രത സ്റ്റേഡിയങ്ങളിൽ നഷ്ടമാകുന്നു എന്ന വിമർശനം പലരും ഉന്നയിച്ചിരുന്നു .അതിനാൽ കൂടിയാണ് ബിസിസിഐയുടെ ഏറ്റവും പുതിയ ഈ തീരുമാനം .
അതേസമയം ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ടി:20 മത്സരം ഇന്ന് നടക്കും .ഇരു ടീമുകളും പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് തുല്യത പാലിക്കുകയാണ് .ആദ്യ ടി20യിൽ ഇംഗ്ലണ്ട് 8 വിക്കറ്റിന് ജയിച്ചപ്പോൾ ഇന്ത്യ രണ്ടാം ടി:20 ഏഴ് വിക്കറ്റിന് ജയം നേടി തങ്ങളുടെ കരുത്തുകാട്ടി .കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത 2 മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഇന്നും മാറ്റത്തിന് സാധ്യത. രണ്ട് കളിയിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം വിശ്രമം നല്‍കിയ രോഹിത് ശര്‍മ ഓപ്പണിങ്ങിൽ തിരിച്ചെത്തിയേക്കും .ബൗളിങ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല .