ഇത് ആ മനുഷ്യന് കൊടുത്ത വാക്കാണ് : ഈ പ്രകടനം ഞാൻ അദ്ധേഹത്തിന് സമർപ്പിക്കുന്നു – ഇഷാൻ കിഷൻ

ishan Kishan 1615802245271 1615802257931

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കാത്ത്  ഏറെ നാളുകളായി  ഗംഭീര ബാറ്റിംഗ് കാഴ്ചവെക്കുന്ന താരമാണ് ഇഷാൻ കിഷൻ .മൊട്ടേറയിൽ രണ്ടാം  ടി:20യിൽ ഇംഗ്ലണ്ട് എതിരെ സ്വപനതുല്യ  അരങ്ങേറ്റമായിരുന്നു ഇഷാന്‍ കിഷന്റേത്. ആദ്യ മത്സത്തില്‍ തന്നെ താരം മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കി. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്.മിന്നും ഷോട്ടുകൾ കൊണ്ട് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകിയ കിഷൻ മത്സരശേഷം
തന്നെ  കരിയറിൽ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞു .

അതേസമയം താരം അരങ്ങേറ്റത്തിലെ അര്‍ധ സെഞ്ചുറി മറ്റൊരു വ്യക്തിക്ക് സമര്‍പ്പിച്ചു. തന്റെ പരിശീലകന്റെ അച്ഛനാണ് ഇഷാന്‍  കിഷൻ അര്‍ധ സെഞ്ചുറി  പ്രകടനം സമര്‍പ്പിച്ചത്.
മത്സരശേഷം യുവതാരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “ഇത് ഞാന്‍ എന്റെ കോച്ചിന് നല്‍കിയ വാക്കായിരുന്നു. എന്റെ അച്ഛന് വേണ്ടി ആദ്യ മത്സരത്തില്‍ ഒരു അര്‍ധ സെഞ്ചുറിയെങ്കിലും നീ ഉറപ്പായും  നേടണമെന്ന് പരിശീലകന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം നിറവേറ്റാന്‍ സാധിച്ചതില്‍ എനിക്ക്  ഏറെ സന്തോഷമുണ്ട്.” ഇഷാൻ കിഷൻ തുറന്നുപറഞ്ഞു .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഐപിൽ മത്സരങ്ങൾ കരിയറിൽ തനിക്ക് നൽകിയ  ആത്മവിശ്വാസത്തെ കുറിച്ചും കിഷൻ  ഏറെ വാചാലനായി .
“ഐപിഎല്‍ മത്സരങ്ങളിൽ പലപ്പോഴും  ലോകോത്തര ബൗളര്‍മാരെ നേരിട്ടത് ഏറെ ഗുണം ചെയ്തു.  നെറ്റ്‌സില്‍ ട്രന്റ് ബൗള്‍ട്ട്, ജസ്പ്രിത് ബുംമ്ര അടക്കം  ആക്രമണനിരയെ നേരിടുവാൻ സാധിച്ചത്  ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 
   
“അവര്‍ക്കെതിരെ ബാറ്റ് വീശിയത് ഇപ്പോള്‍ കരുത്തായി മാറിയെന്നാണ് ഞാന്‍ കരുതുന്നത്. ദേശീയ ജേഴ്‌സിയല്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ക്രീസിലെത്തിയപ്പോള്‍ സമ്മര്‍ദ്ദമെല്ലാം മാഞ്ഞുപോയി. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിച്ചത്.” കിഷൻ തന്റെ അഭിപ്രായം വിശദമാക്കി .

Scroll to Top