ബുംറക്ക് വിവാഹ ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം : ട്രോളന്മാരുടെ ഇരയായി മായങ്ക് അഗർവാൾ – കാണാം താരത്തിന്റെ ട്വീറ്റ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിലെ സ്റ്റാർ പേസർ   ജസ്പ്രീത് ബുംറയും ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനും വിവാഹിതരായത്.  ഗോവയിലായിരുന്നു  ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത് . അടുത്ത ബന്ധുക്കള്‍ കുറച്ച് ഫ്രണ്ട്‌സ് എന്നിവർ മാത്രമാണ്  വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ബുംറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങൾക്ക് വലിയ സ്വീകര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത് .

താരം ഷെയർ ചെയ്ത ചിത്രം ഏറ്റെടുത്ത ക്രിക്കറ്റ് ലോകം ഇരുവർക്കും മികച്ച ജീവിതം തുടർന്നും നേർന്നിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടക്കമുള്ള സഹതാരങ്ങളും മുൻ ഇന്ത്യൻ താരങ്ങളും ഇന്ത്യൻ പേസ് ബൗളർക്ക് വിവാഹ ആശംസകൾ പങ്കുവെച്ചു .

ബുംറക്കും സഞ്ജനക്കും വിവാഹ ആശംസകളുമായി ഒട്ടേറെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും മുൻ താരങ്ങളും ട്വീറ്റുകൾ ചെയ്തിരുന്നു .ഇതിനിടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന് ഒരു അമളി പറ്റി. ട്വിറ്ററില്‍ ബുംറയ്ക്കും സഞ്ജനയ്ക്കും ആശംസ നേരുമ്പോള്‍ മായങ്ക് ടാഗ് ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിനെയാണ്. ഉടനെ മായങ്ക് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ ഏതാനും ചില  സ്‌ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം വൈറലായി.പിന്നീട് തിരുത്തിയ പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്‌തെങ്കിലും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. താരത്തെ പലവിധ  രസകരമായ  പോസ്റ്റുകൾ കൊണ്ട് ആരാധകർ ട്രോളുന്നുണ്ട് .

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.

Read More  IPL 2021 : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം തട്ടിപറിച്ചെടുത്തു. ഹൈദരബാദിനു 6 റണ്‍സ് തോല്‍വി

LEAVE A REPLY

Please enter your comment!
Please enter your name here