ഫാസ്റ്റ് ബൗളറിൽ നിന്നും സ്പിന്നറായി മാറ്റം : കാരണം വെളിപ്പെടുത്തി അജാസ് പട്ടേൽ

ഒരൊറ്റ ടെസ്റ്റ്‌ മത്സരത്തിലെ ബൗളിംഗ് പ്രകടനത്താൽ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് കിവീസ് താരമായ അജാസ് പട്ടേൽ. മുംബൈയിൽ ഇന്ത്യൻ ടീമിനെതിരെ 10 വിക്കറ്റ് നേട്ടവുമായി ചരിത്രം സൃഷ്ടിച്ച അജാസ് പട്ടേലിന്റെ പ്രകടനത്തിനും പക്ഷേ കിവീസിന് ജയം സമ്മാനിക്കാനായി കഴിയില്ലെന്ന് ഏറെ ഉറപ്പായി കഴിഞ്ഞു. ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്ര നേട്ടം സൃഷ്ടിച്ച ഇന്ത്യൻ വംശജനായ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി മറ്റൊരു അപൂർവ്വ നേട്ടത്തിലേക്ക് എത്തി. മത്സരത്തിൽ ആകെ 14 വിക്കറ്റുകൾ വീഴ്ത്തിയ അജാസ് പട്ടേൽ ഒരു ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ ഏറ്റവും അധികം വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളറായി മാറി

മുംബൈയിൽ ജനിച്ച് വളർന്ന് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ താരം പിന്നീട് കിവീസ് അന്താരാഷ്ട്ര ടീമിലേക്ക് ഇടം നേടുകയായിരുന്നു. അതേസമയം ആദ്യം കരിയറിൽ ഒരു ഫാസ്റ്റ് ബൗളറായി കളിച്ച താരം പിന്നീട് സ്പിൻ ബൗളറായി മാറുകയായിരുന്നു. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് പറയുകയാണ് അജാസ് പട്ടേൽ ഇപ്പോൾ. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു സ്വപ്നതുല്യ നേട്ടം കരസ്ഥമാക്കനായി കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം ഫാസ്റ്റ് ബൗളർ എന്നുള്ള റോളിൽ നിന്നും സ്പിൻ ബൗളറായി മാറുവാനുള്ള പ്രധാന കാരണമായി പറയുന്നത് ഉയരകുറവാണ്.

images 2021 12 04T200255.450

“ക്രിക്കറ്റിൽ വളരെ അധികം മുൻപോട്ട് പോകണമെന്നൊരു ആഗ്രഹം എനിക്ക് എക്കാലവുമുണ്ടായിരുന്നു. അതിനാൽ ഞാൻ ഫാസ്റ്റ് ബൗളറായി മുന്നോട്ട് പോകില്ലെന്ന് എനിക്ക് തോന്നി. എന്റെ ഉയരം കൂടുവാൻ പോകുന്നില്ല. അതിനാൽ തന്നെ ഫാസ്റ്റ് ബൗളർ എന്ന നിലയിൽ എനിക്ക് അധികം ഭാവി കാണില്ല എന്നത് ഞാൻ മനസ്സിലാക്കി. ഒപ്പം എന്തെങ്കിലും മാറ്റങ്ങൾ അനിവാര്യം എന്നൊരു കാര്യം ഞാൻ കൂടി മനസ്സിലാക്കി. അതാണ്‌ ഇത്തരം ഒരു മാറ്റം സ്വീകരിക്കാനുള്ള കാരണം. സ്പിൻ ബൗളറായി എത്തിയ ശേഷം എനിക്ക് വളരെ അധികം മെച്ചപെടുവാനായി സാധിച്ചു “അജാസ് പട്ടേൽ വാചാലനായി

Previous article2021ലും സൂപ്പർ ഹിറ്റ് :അശ്വിന് വീണ്ടും റെക്കോർഡ്
Next articleകളി നിര്‍ത്തി. ധാക്ക സ്റ്റേഡിയത്തില്‍ നീന്തലുമായി ഷാക്കീബ് അല്‍ ഹസ്സന്‍