കളി നിര്‍ത്തി. ധാക്ക സ്റ്റേഡിയത്തില്‍ നീന്തലുമായി ഷാക്കീബ് അല്‍ ഹസ്സന്‍

Shakib Al hassan

ധാക്കയില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ടെസ്‌റ്റ് മഴ കാരണം രണ്ടാം ദിവസത്തെ കളി തടസ്സപ്പെട്ടു. ബംഗ്ലാദേശിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ്.

രണ്ടാം ദിനത്തില്‍ ആദ്യ സെക്ഷന്‍ പൂര്‍ണ്ണമായും മഴ കൊണ്ടുപോയി. നേരത്തെ ലഞ്ചിനു ശേഷം കളി പുനരാരംഭിച്ചെങ്കിലും മഴ കനത്തതോടെ കളി രണ്ടാം ദിവസം ഉപേക്ഷിക്കുകയായിരുന്നു.

കളി രണ്ടാം ദിനം നിര്‍ത്തിവച്ചു എന്നറിഞ്ഞതോടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ്സന്‍ ഓടിവന്ന് കവറില്‍ സ്കിഡ് ചെയ്യുന്ന കാഴ്ച്ച ചിരിപടര്‍ത്തി.

അര്‍ദ്ധസെഞ്ചുറിയുമായി അസ്ഹര്‍ അലിയും (52) ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് (71) ക്രീസില്‍. ഇരുവരും മൂന്നാം വിക്കറ്റില്‍ അപരാജിത 118 റണ്‍സാണ് ഇതുവരെ കൂട്ടിചേര്‍ത്തത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top