രണ്ട് ടീമുകളും തമ്മിൽ വമ്പൻ വ്യത്യാസം : പരമ്പര വിജയിയെ പ്രഖ്യാപിച്ച് നെഹ്‌റ

ഇന്ത്യ : സൗത്താഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ മത്സരം ഇന്ന് ആരംഭിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ആകാംക്ഷയിലാണ്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമായിട്ടുള്ള ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യൻ ടീം ചരിത്ര നേട്ടത്തിലേക്കുള്ള പാതയിലാണ്. കൂടാതെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിന് ഈ പരമ്പര നിർണായകമാണ്.

ആദ്യത്തെ ടെസ്റ്റിൽ സെഞ്ചൂറിയനിൽ എതിരാളികളെ വീഴ്ത്തിയ ഇന്ത്യൻ ടീമിന് പരമ്പരയിൽ കാര്യങ്ങൾ എളുപ്പമായി എങ്കിലും സ്വന്തം മണ്ണിൽ ഇപ്രകാരം മറ്റൊരു തിരിച്ചടി സൗത്താഫ്രിക്കൻ ടീം ആഗ്രഹിക്കുന്നില്ല. എന്നാൽ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീം ജയം ഉറപ്പെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ.

“ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 2021 ല്‍ എന്താണോ നേടിയത് അത് തന്നെയാകും 2022ലും ആവർത്തിക്കേണ്ടത്. അതാണ്‌ നമ്മൾ എല്ലാം വിരാട് കോഹ്ലിയും ടീമിൽ നിന്നും പ്രതീക്ഷിക്കുന്നത്.സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ജയം ഉറപ്പാണ്. ഇതിനകം തന്നെ രണ്ട് ടീമുകൾ തമ്മിലുള്ള വ്യത്യാസം ഏറെ വലുതായി കഴിഞ്ഞു. സൗത്താഫ്രിക്കൻ ടീമിൽ ധാരാളം പ്രശ്നങ്ങളുണ്ട്.ഇപ്പോൾ അവരുടെ നിരയിൽ കൂടുതൽ പ്രശ്നം സൃഷ്ടിച്ചാണ് ഡീകോക്ക്‌ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.നായകൻ ഡീൻ എൽഗർ ശക്തരായ ഇന്ത്യൻ ടീമിനെതിരെ കളിക്കുമ്പോൾ സീനിയർ താരത്തിന്റെ സേവനം ആഗ്രഹിക്കും. പക്ഷേ ഇപ്പോൾ അദ്ദേഹവും വിരമിച്ചിരിക്കുകയാണ് ” നെഹ്റ ചൂണ്ടികാട്ടി.

” നിരവധി പ്രശ്നങ്ങളിലാണ് എതിർ ടീം എങ്കിൽ മറു സൈഡിൽ ഇന്ത്യൻ ടീം പൂർണ്ണ ആത്മവിശ്വാസത്തിലാണ്. എല്ലാ കാര്യങ്ങളും ഇന്ത്യൻ ടീമിന് ഈ ഒരു ടെസ്റ്റ്‌ പരമ്പരയിൽ അനുകൂലമാണ്. കൂടാതെ മിഡിൽ ഓർഡറിൽ പൂജാര, കോഹ്ലി, രഹാനെ എന്നിവർ മോശം ബാറ്റിംങ് ഫോമിൽ എങ്കിലും ഇന്ത്യൻ ടീം ജയം നേടുന്നത് അധിപത്യത്തിൽ തന്നെയാണ്. ” നെഹ്‌റ വാചാലനായി.