പ്രതികാരത്തിനായി ഇന്ത്യ. ആദ്യ മത്സരം പാക്കിസ്ഥാനെതിരെ

images 2022 01 21T080402.802

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി.2022 ഒക്ടോബർ മാസം മുതൽ ആരംഭിക്കുന്ന ടി :20 ലോകകപ്പിന് തുടക്കം കുറിക്കുന്നത് സൂപ്പർ 12 റൗണ്ടിൽ ഓസ്ട്രേലിയയും കിവീസും തമ്മിലുള്ള വാശിയേറിയ മത്സരത്തോടയാണ്.കഴിഞ്ഞ ടി :20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായി ഇതോടെ സൂപ്പർ 12 റൗണ്ടിലെ ആദ്യത്തെ മത്സരം മാറി കഴിഞ്ഞു.

ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, അഫ്‌ഘാനിസ്ഥാൻ ടീമുകൾ സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ് ഒന്നിൽ ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പ്‌ രണ്ടിലാണ് ഇന്ത്യ, പാകിസ്ഥാൻ, സൗത്താഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുടെ സ്ഥാനം. കൂടാതെ കഴിഞ്ഞ തവണത്തെ പോലെ സൂപ്പർ 12 റൗണ്ടിലെ രണ്ട് ഗ്രൂപ്പിലേക്കും ഫസ്റ്റ് റൗണ്ട് ക്വാളിഫയറിൽ നിന്നും ടീമുകൾ എത്തും.

അതേസമയം വരാനിരിക്കുന്ന ടി :20 ലോകകപ്പിനും മികവ് പകരാൻ ഇന്ത്യ : പാകിസ്ഥാൻ പോരാട്ടമുണ്ട്.ലോകകപ്പ് സൂപ്പർ 12 റൗണ്ടിലേക്ക് യോഗ്യത നേടാൻ ഒക്ടോബർ 16 മുതലാണ് ഫസ്റ്റ് റൗണ്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. ശ്രീലങ്ക, നമീബിയ,വിൻഡീസ്, സ്കോട്ലാൻഡ് ടീമുകളും ഫസ്റ്റ് റൗണ്ടിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ലോകകപ്പിൽ കിരീടം നേടുമെന്ന് എല്ലാവരും കരുതിയ ടീം ഇന്ത്യക്ക് 2022ലെ ടി :20 ലോകകപ്പ് ഒരു അഭിമാന പ്രശ്നം തന്നെയാണ്. പുത്തൻ നായകന്റെ കീഴിലും ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ്‌ കീഴിലും കളിക്കുന്ന ആദ്യത്തെ ടൂർണമെന്റ് കൂടിയാണ് ഇത്‌.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Full Fixture A4

ഒക്ടോബർ പതിനാറിന് പാകിസ്ഥാൻ ടീമിനോടാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യത്തെ മത്സരം. കഴിഞ്ഞ വേൾഡ് കപ്പിൽ 10 വിക്കറ്റിനാണ് പാക് ടീം ഇന്ത്യയെ തോൽപ്പിച്ചത്. ഇതിനുള്ള മധുര പ്രതികാരമാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആഗ്രഹിക്കുന്നത്. ശേഷം ഒക്ടോബർ 27ന് ഫസ്റ്റ് റൗണ്ടിലെ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായും ഒക്ടോബർ 30ന് സൗത്താഫ്രിക്കയുമായും നവംബർ രണ്ടിന് ബംഗ്ലാദേശുമായും നവംബർ ആറിന് ഫസ്റ്റ് റൗണ്ടിലെ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായിട്ടാണ് പോരാട്ടം. രോഹിത് ശർമ്മ നായകനായി എത്തുന്ന ആദ്യത്തെ ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കുമെന്നാണ് ആരാധകരുടെ അടക്കം പ്രതീക്ഷ.

Scroll to Top