ജയിക്കാനെടുത്തത് വെറും 2 ദിവസം ഇന്ത്യയുടെ നേട്ടം ഇത് രണ്ടാം തവണ :വേഗത്തിൽ അവസാനിച്ച ടെസ്റ്റുകളുടെ പട്ടിക ഇതാ

Axar Kohli Test BCCI 571 855

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ഡേ :നൈറ്റ്‌  ടെസ്റ്റിലെ  വിജയത്തോടെ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി  അര്‍ഹരായിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ്  കരുത്തരായ  ഇംഗ്ലണ്ടിനെ 10 വിക്കറ്റിന്  ഇന്ത്യ തകർത്തത് . ഇതോടെ ഏഷ്യൻ മണ്ണിൽ   രണ്ടു ദിവസം കൊണ്ട്  2 ടെസ്റ്റുകളില്‍ ജയിച്ച ആദ്യ ടീമായി ഇന്ത്യ മാറി. നേരത്തേ 2018ല്‍ ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേയും ഇന്ത്യ വെറും രണ്ടു ദിവസം കൊണ്ട്  ടെസ്റ്റ് മത്സരം ജയിച്ചിരുന്നു . ഓസ്‌ട്രേലിയയാണ് ഏഷ്യയില്‍ രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് മത്സരം ജയിച്ച  ചരിത്രത്തിലെ  മറ്റൊരു ടീം. 2002-03ല്‍ പാകിസ്‌ഥാൻ ടീമിനെ
ഓസീസ് വെറും  2  ദിനം കൊണ്ട്  തകർത്ത് ടെസ്റ്റ് ജയിച്ചിരുന്നു .

കൂടാതെ ഒരു  ടെസ്റ്റിൽ റിസൾട്ട്‌  ലഭിക്കുവാൻ ഏറ്റവും കുറച്ച് പന്തുകൾ എറിയേണ്ടി വന്ന മത്സരവും ഇതാണ് .
കേവലം 842 പന്തുകൾ മാത്രമാണ് മൊട്ടേറയിൽ  ഇരു ടീമിലെയും ബൗളർമാർ ചേർന്ന് എറിയേണ്ടി വന്നത് .

Shortest Tests in post war era ending in a result (balls)

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

842 Ind v Eng, Ahmedabad (2020/21)
872 Aus v NZ, Wellington (1945/46)
883 Eng v SA, Centurion (1999/2000)
893 Aus v Pak, Sharjah (2002/03)

രണ്ട് ദിവസംകൊണ്ട് വിജയം  നേടിയതോടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റ് അവസാനിക്കുന്ന മത്സരങ്ങളില്‍ കൂടി  ഇന്ത്യയും ഇംഗ്ലണ്ടും പങ്കാളികളായി.
2 ദിവസം കൊണ്ടവസാനിച്ച ടെസ്റ്റ് മത്സരങ്ങൾ :

2000  ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ്
2002 പാകിസ്‌ഥാൻ -ഓസ്ട്രലിയ
2005 സിംബാബ്‌വേ‍വെ -ന്യൂസീലന്‍ഡ്
2017 ദക്ഷിണാഫ്രിക്ക-സിംബാബ്‌വേ
2018 ഇന്ത്യ-അഫ്ഘാനിസ്ഥാൻ
2021  ഇന്ത്യ-ഇംഗ്ലണ്ട്

Scroll to Top