കുറച്ച് പേര്‍ കാത്തിരിക്കുന്നുണ്ട്. വീരാട് കോഹ്ലിക്ക് ഏഷ്യാ കപ്പ് നിര്‍ണായകം

2022ലെ ഏഷ്യാ കപ്പാണ് ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെ കരിയറിലെ നിർണായക നിമിഷമെന്ന് മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വീരാട് കോഹ്ലി, സെഞ്ചുറി നേടിയട്ട് മൂന്നു വര്‍ഷമായി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും താരത്തിന്‍റെ മോശം ഫോം തുടര്‍ന്നു.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്ന് അദ്ദേഹത്തിന് വിശ്രമം നൽകി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഫ്രെഷായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂറ്റൻ സ്‌കോർ ചെയ്യാനും മികച്ച പ്രകടനം പുറത്തെടുക്കാനും കോഹ്‌ലിക്ക് പിന്തുണ നൽകി എത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരം ഡാനീഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ സംസാരിക്കവെ, കോഹ്‌ലിയുടെ കരിയറിന്റെ ബാക്കി നിര്‍ണയിക്കാന്‍ ഈ ടൂർണമെന്റ് എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന് മുന്‍ സ്പിന്നര്‍ വിശിദീകരിച്ചു.

virat kohli vs england

“ഏഷ്യാ കപ്പ് വിരാട് കോഹ്‌ലിയുടെ കരിയറിനെ മാറ്റിമറിക്കും. തന്റെ കരിയർ നീട്ടാൻ ഈ ടൂർണമെന്റ് അദ്ദേഹത്തിന് നിർണായകമാണ്, അവൻ നന്നായി വരുമെന്ന് എനിക്ക് തോന്നുന്നു. എന്നിരുന്നാലും, കോഹ്‌ലി സ്‌കോർ ചെയ്യുന്നില്ലെങ്കില്‍ ടീമിലെ ഭാരം മാത്രമാണെന്ന് പല മുൻ ക്രിക്കറ്റ് താരങ്ങളും പറഞ്ഞു. അയ്യർ, സാംസൺ, ഗിൽ തുടങ്ങിയ ഡൈനാമിക് ബാറ്റർമാർ കാത്തിരിക്കുന്നതിനാലാണിത്. ”

ഏഷ്യാ കപ്പിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ സാധ്യതയുള്ളപ്പോൾ, സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഫോം പ്രയോജനപ്പെടുത്തി അദ്ദേഹത്തെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. നാലാം നമ്പർ സ്ഥാനം കോഹ്‌ലിക്ക് അനുയോജ്യമാകുന്നത് എന്തുകൊണ്ടാണെന്ന് മുന്‍ താരം വിശദീകരിച്ചു,

rohit sharma virat kohli

“രോഹിത് ശർമ്മയും കെ.എൽ. രാഹുലും ഓപ്പൺ ചെയ്യും. എന്നാൽ ഞാൻ സൂര്യകുമാർ യാദവിനെ മൂന്നാം നമ്പറിൽ ഇറക്കും, അതിനുശേഷം കോഹ്‌ലിയും. കോഹ്‌ലിക്ക് ശ്രദ്ധയോടെ കളിക്കാന്‍ കുറച്ച് സമയം ആവശ്യമാണ്, അതിനാൽ അദ്ദേഹം നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് ഞാൻ കരുതുന്നു.” മുന്‍ താരം പറഞ്ഞു.

Previous articleഎവിടെ ? മുഹമ്മദ് ഷമി എവിടെ ? ടീം തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുന്‍ താരം
Next articleരാജ്യാന്തര ക്രിക്കറ്റ് മതിയായി. ഇനി അധികം മത്സരങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ച് ട്രെന്‍റ് ബോള്‍ട്ട്