വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ഏകദിന മത്സരത്തിലും വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യൻ ടീം പരമ്പരയിൽ 2-0ന് അധിപത്യം ഉറപ്പിക്കുമ്പോൾ ഇന്ത്യൻ ലിമിറ്റെഡ് ഓവർ നായകനായി നിയമിതനായ രോഹിത് ശർമ്മ വീണ്ടും കയ്യടികൾ നേടുകയാണ്. നിർണായക നിമിഷങ്ങളിൽ ഇന്നലെ വളരെ മികച്ച ക്യാപ്റ്റൻസി മികവ് പുറത്തെടുത്ത രോഹിത് ശർമ്മ ബൗളർമാരെ അടക്കം വളരെ സമർഥമായി ഉപയോഗിച്ചാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. വിൻഡീസ് ടീം ബാറ്റിങ്ങിൽ ലോവർ ഓർഡർ ബാറ്റിങ് നിര അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശുമ്പോഴും രോഹിത് മികച്ച ഫീൽഡിങ് തന്ത്രങ്ങൾ അടക്കം ഒരുക്കിയാണ് 240 താഴെയുള്ള വിജയലക്ഷ്യം ഭംഗിയായി ഡിഫെൻഡ് ചെയ്തത്.ഏകദേശം ഒൻപത് വർഷങ്ങൾ ശേഷമാണ് ഇന്ത്യൻ ടീം നാട്ടിൽ 240 താഴെ ഒരു സ്കോർ ഡിഫെൻഡ് ചെയ്യുന്നത്. അതും ബുംറ, ഷമി അടക്കം സീനിയർ ബൗളർമാരുടെ അഭാവത്തിലും.
ഇപ്പോൾ രോഹിത് ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും. രോഹിത് ശര്‍മ്മയുടെ നായകത്വം ധീരമാണെന്നാണ് ദിനേശ് കാർത്തിക്കിന്‍റെ അഭിപ്രായം.”വിൻഡീസ് ടീം ജയത്തിനും അരികിലേക്ക് നീങ്ങുമ്പോൾ ഒഡീന്‍ സ്‌മിത്ത് മികച്ച നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ വാഷിംഗ്‌ടൺ സുന്ദറിനെ പന്തേല്‍പിച്ച രോഹിത്തിന്‍റെ നീക്കം എനിക്ക് ഇഷ്ടമായി. അതൊരു വലിയ ധീര നീക്കം തന്നെയായിരുന്നു.
എന്നും വലംകയ്യൻ ബാറ്റ്‌സ്മാനെതിരെ ഒരു ഓഫ് സ്പിൻ ബൗളർ ആകാംക്ഷകൾ നിറക്കുന്ന പോരാട്ടം തന്നെയാണ്.എല്ലാ സമ്മർദ്ദവും അതിജീവിക്കാനും വിക്കെറ്റ് നേടാനും സുന്ദറിന് സാധിച്ചു “ദിനേശ് കാർത്തിക്ക് പറഞ്ഞു. 44-ാം ഓവറില്‍ പേസര്‍ മുഹമ്മദ് സിറാജ് 11 റണ്‍സ് വിട്ടുകൊടുത്തതിന് പിന്നാലെയാണ് വാഷിംഗ്‌ടണ്‍ സുന്ദറിനെ രോഹിത് ബൗളിംഗിന് ക്ഷണിച്ചത്.
“ബാറ്റ്‌സ്‌മാൻ വമ്പൻ ഷോട്ടുകൾക്ക് തയ്യാറെടുക്കുമ്പോൾ അയാളുടെ വിക്കെറ്റ് വീഴ്ത്താൻ തീർച്ചയായും പ്രതിഭയും മികവും ഉപയോഗിക്കണം. അതാണ് ഇവിടെ ക്യാപ്റ്റനും കൂടാതെ ബൗളറും നടത്തിയത്. അതിന്റെ ഗുണം ഇന്ത്യക്ക് ആ ഒരു വിക്കറ്റിൽ കൂടി ലഭിച്ചു. ജയിക്കാൻ വിൻഡീസ് ശ്രമിച്ചെങ്കിൽ പോലും രോഹിതിന്‍റെ പദ്ധതികൾ ഇന്ത്യൻ ടീമിനെ സഹായിച്ചു ” ദിനേശ് കാർത്തിക്ക് തുറന്ന് പറഞ്ഞു.
മത്സരം 44 റണ്‍സിന് വിജയിച്ച് ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ ഔട്ടായി