ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും ഇന്ത്യൻ ടീമിനും ഏറ്റവും അധികം നിരാശകൾ സമ്മാനിച്ചാണ് ഇത്തവണത്തെ ടി :20 ലോകകപ്പ് ടൂർണമെന്റ് അവസാനിച്ചത്. എല്ലാ അർഥത്തിലും പരാജയമായ ടീം ഇന്ത്യ പ്രാഥമിക റൗണ്ടിൽ തന്നെ ടി :20 ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ വരുന്ന ടി :20 ലോകകപ്പിന് മുന്നോടിയായി മാറ്റങ്ങൾ എല്ലാം ആരംഭിച്ച് കഴിഞ്ഞു.2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി :20 ലോകകപ്പിൽ കിരീടം മാത്രം ലക്ഷ്യമാക്കി മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനാണ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ടി :20 നായകൻ രോഹിത് ശർമ്മയും വളരെ ഏറെ ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാ തുടക്കവും കിവീസിന് എതിരായ ഈ പരമ്പരയിൽ തന്നെ ആരംഭിച്ച് കഴിഞ്ഞു
ഇപ്പോൾ ഇത്തരത്തിൽ ഒരു തയ്യാറെടുപ്പ് മികച്ചതായിട്ടുള്ള കാര്യം വിശദമായി സൂചിപ്പിക്കുകയാണ് മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാൻ.ഇന്നലത്തെ രണ്ടാം ടി :20യിൽ മൂന്ന് നമ്പറിൽ ബാറ്റ് ചെയ്യാൻ യുവ താരം വെങ്കടേഷ് അയ്യർക്ക് ടീം അവസരം നൽകിയതാണ് സഹീർ ഖാൻ ചൂണ്ടികാണിക്കുന്ന മാറ്റം.”2022ലെ ടി :20 ലോകകപ്പ് നമ്മുടെ പ്രധാന ലക്ഷ്യമാണ്. അതിനായി ഒരുക്കങ്ങൾ ആരംഭിക്കാനും ബെസ്റ്റ് പ്ലേയിംഗ് ഇലവനെ സെലക്ട് ചെയ്യാനും ഇന്ത്യൻ ടീം വരുന്ന ടി :20 പരമ്പരകളിൽ ശ്രമങ്ങൾ നടത്തും എന്ന കാര്യം ഇന്നലത്തെ മാറ്റത്തോടെ തന്നെ ഉറപ്പായി കഴിഞ്ഞു. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുവാൻ വെങ്കടേഷ് അയ്യർക്ക് ഒരു അവസരം നൽകിയത് അതിനുള്ള ബെസ്റ്റ് ഉദാഹരണമാണ്. “സഹീർ ഖാൻ തന്റെ നിരീക്ഷണം വിശദമാക്കി.
“സ്‌ക്വാഡിലെ പുതിയ താരങ്ങൾക്ക് എല്ലാം ഓരോ അവസരങ്ങൾ നൽകുന്ന വഴി നമ്മൾ വരുന്ന ലോകകപ്പിനായി ശരിയായ ട്രാക്കിൽ തന്നെ തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്ന് വ്യെക്തം. എന്നാൽ നാം അവസരം നൽകാതെ ടീമിൽ നിന്നും മാറ്റിയാൽ അത് മറ്റുള്ള അഭിപ്രായങ്ങൾ ക്ഷണിക്കും. വെങ്കടേഷ് അയ്യറെ മൂന്നാം നമ്പറിൽ ബാറ്റിംഗിന് അയച്ച ടീമിന്റെ തീരുമാനം അഭിനന്ദനാർഹമാണ്”മുൻ താരം വാനോളം പുകഴ്ത്തി