ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം അത്യന്തം നാടകീയമായി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് മൂന്നാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് സ്കോറിൽ ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി അതിവേഗ തുടക്കമാണ് പൂജാര : രഹാനെ സഖ്യം മൂന്നാമത്തെ വിക്കറ്റിൽ സമ്മാനിച്ചത്. മോശം ബാറ്റിങ് ഫോമിന്റെ പേരിൽ അതിരൂക്ഷമായ വിമർശനം കേൾക്കുന്ന ഇരുവരും തന്നെ മനോഹര ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു.
53 റൺസുമായി ചേതേശ്വർ പൂജാര തിളങ്ങിയപ്പോൾ 58 റൺസ് നേടിയാണ് രഹാനെ വിമർശകർക്കുള്ള മറുപടി നൽകിയത്.111 റൺസാണ് ഇരുവരും മൂന്നാം വിക്കറ്റിൽ അടിച്ചെടുത്തത്. എന്നാൽ ഇരുവരും പുറത്തായ ശേഷം എത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് ഇന്ത്യൻ ടീം ആരാധകരെ നിരാശരാക്കി. മോശം ഷോട്ടിൽ പുറത്തായ താരത്തിന് എതിരെ രൂക്ഷ വിമർശനം ഉയരുകയാണിപ്പോൾ.
റബാഡക്ക് എതിരെ ക്രീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിച്ച റിഷാബ് പന്ത് വിക്കറ്റ് കീപ്പർ കൈകളിൽ ഒതുങ്ങി.നേരത്തെ ആദ്യത്തെ ടെസ്റ്റിലും സമാനമായ മോശം ഷോട്ടിൽ കൂടി പുറത്തായിരുന്നു. താരം മോശം ഷോട്ട് സെലക്ഷൻ വളരെ അധികം ഞെട്ടിച്ചുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.”രണ്ട് പുതിയ ബാറ്റ്‌സ്മന്മാർ ഈ സമയം ക്രീസിലുണ്ട്.അപ്പോഴാണ് നമ്മൾ ഇത്തരം ഒരു ഷോട്ട് നമ്മൾ റിഷാബ് പന്തിൽ നിന്നും കണ്ടത്. ഈ ഒരു ഷോട്ടിന് യാതൊരു എസ്ക്യൂസ് ഇല്ല. എല്ലാ അർഥത്തിലും അതൊരു മോശം ഷോട്ട് തന്നെയാണ്. “ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി.
” ടീം ഇത്തരത്തിൽ ഒരു സന്ദർഭത്തിൽ നിൽക്കുമ്പോൾ പന്ത് അൽപ്പം കൂടി ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു. മറ്റുള്ള താരങ്ങളായ രഹാനെയും പൂജാരയും ഇത്തരം ബോളുകൾ സ്വന്തം ശരീരത്തിൽ നേരിട്ടപ്പോൾ റിഷാബ് പന്തിന്‍റെ ഈ ഷോട്ട് നോക്കൂ. ആരൊക്കെ ഇത് റിഷാബ് പന്ത് ശൈലി എന്നൊക്കെ പറഞ്ഞാലും അത് ഒരു മോശം ഷോട്ട് തന്നെയാണ്. ” ഗവാസ്ക്കർ വിമർശിച്ചു.