കട്ട കലിപ്പിൽ അടി :ബുംറയും ജാൻസണും നേർക്കുനേർ

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ്‌ ക്ലൈമാക്സിലേക്ക്.മൂന്നാം ദിനം രഹാനെ : പൂജാര സഖ്യം അടിച്ചെടുത്ത സെഞ്ചുറി പാർട്ണർഷിപ്പ് ബലത്തിൽ ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യയുടെ സ്കോർ 266 റൺസിൽ ഒതുങ്ങിയപ്പോൾ സൗത്താഫ്രിക്കക്ക്‌ വിജയലക്ഷ്യം 240 റൺസ്‌. വാണ്ടറേഴ്സിൽ ജയത്തോടെ പരമ്പര ഉറപ്പിക്കാൻ ഇന്ത്യൻ സംഘം ശ്രമിക്കുമ്പോൾ അഭിമാന ജയമാണ് സൗത്താഫ്രിക്കൻ ടീം ലക്ഷ്യമിടുന്നത്. രഹാനെ (58 റൺസ്‌ ), പൂജാര (53 റൺസ്‌ ), താക്കൂർ( 28 റൺസ്‌ ), വിഹാരി (40 റൺസ്‌ )എന്നിവരുടെ പ്രകടനമാണ് മൂന്നാം ദിനം ഇന്ത്യൻ ടീം ബാറ്റിംഗിന് കരുത്തായി മാറിയത്. വാലറ്റത്ത് ഇന്ത്യൻ ബാറ്റിങ് നിര കാഴ്ചവെച്ച ബാറ്റിങ് മികവ് ഇന്ത്യൻ ലീഡ് 200 കടത്തി.

Marco Jansen

അതേസമയം മൂന്നാം ദിനം ഇന്ത്യൻ ബാറ്റര്‍മാരും സൗത്താഫ്രിക്കൻ താരങ്ങളും തമ്മിൽ ചൂടേറിയ ചില തർക്കങ്ങളും നടന്നു. ഇന്ത്യൻ പേസർ ബുംറയും സൗത്താഫ്രിക്കൻ യുവ പേസർ ജാൻസണും തമ്മിലാണ് അതിരൂക്ഷ വാക്തർക്കം നടന്നത്. ബുംറ ബാറ്റിങ് എത്തിയപ്പോൾ മുതൽ അദ്ദേഹത്തെ ബൗൺസറിൽ കൂടി വീഴ്ത്താനാണ് സൗത്താഫ്രിക്കൻ ബൗളർമാർ ട്രൈ ചെയ്തത്. എന്നാൽ ബുംറ ബൗൺസർ ബോളുകളിൽ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചെങ്കിലും മിക്ക ബോളുകളും ശരീരത്തിൽ മാത്രം കൊണ്ടാണ് മാറിയത്.

JAsprit Bumra and Marco Jansen

അതേസമയം ഇതിൽ പ്രകോപിതനായ പേസർ ജാൻസൻ ബുംറക്ക്‌ മുമ്പിൽ എത്തി താരത്തിനോട് വാക് തർക്കം നടത്തുകയായിരുന്നു. പിന്നീട് ബുംറ കൂടി തന്റെ പ്രതികരണവുമായി ജാൻസൺ അരികിലേക്ക് എത്തിയതോടെ രംഗം വഷളായി. വൈകാതെ ഇരുവർക്കും അരികിൽ അമ്പയമാർ അടക്കം എത്തി രംഗം ശാന്തമാക്കി.14 ബോളിൽ ഒരു സിക്സ് അടക്കം 7 റൺസ്‌ നേടി ബുംറ പുറത്തായി.