മൊട്ട ധോണിക്ക് പേരിട്ട് വാസിം ജാഫർ:ഏറ്റെടുത്ത് ആരാധകർ -കാണാം വൈറൽ ട്വീറ്റ്

അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ  പ്രത്യക്ഷപ്പെട്ട കാലം മുതൽ  പലവിധ  വ്യത്യസ്ത മേക്ക് ഓവറുകള്‍ പരീക്ഷിച്ചിട്ടുള്ളയാളാണ് എം എസ് ധോണി. കരിയറിന്‍റെ തുടക്കകാലത്ത് മുടിനീട്ടി വളര്‍ത്തിയ ധോണിയുടെ ഹെയര്‍ സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍  ഏറെ ഹരമായിരുന്നു. പിന്നീട് പലതവണ സ്റ്റൈലിഷ് ലുക്കുകളിൽ തിളങ്ങിട്ടുള്ള ധോണിയുടെ  പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്  .തല മൊട്ടയടിച്ച രൂപത്തില്‍  ഒരു സന്യാസി വേഷത്തിലുള്ളതാണ് ധോണിയുടെ ഏറ്റവും പുതിയ  ചിത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ  2021 സീസണിലെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ചിത്രം പുറത്തുവിട്ടത്.

സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടന്ന് തന്നെ വൈറലായി ആരാധകർ ഏറ്റെടുത്തു .എന്നാൽ വിസ്ഡണ്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്ററര്‍ അക്കൗണ്ടിലും ഈ ചിത്രം വൈകാതെ  കാണുകയുണ്ടായി. അതോടൊപ്പം ഈ ചിത്രത്തിന് ക്യാപ്ഷനിടാമോയെന്നും വിസ്ഡണ്‍ ചോദിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസിം ജാഫര്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ ഏറെ  വൈറലായിരിക്കുന്നത്.

സ്റ്റാർ സ്പോർട്സ് വീഡിയോ കാണാം :

തലൈ ലാമ’ എന്നാണ് ജാഫര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്തായാലും ഫോട്ടോയും ക്യാപ്ഷനും വൈറലായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ ‘തല’ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറ്. ഇതുമായി വളരെയേറെ  ബന്ധപ്പെടുത്തിയാണ് ജാഫര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനിട്ടത്. ധോണി ആരാധകരും ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻസും ട്വീറ്റ് വളരെയേറെ ട്രെൻഡിങ് ആക്കിക്കഴിഞ്ഞു .

Previous articleഅരങ്ങേറ്റത്തിൽ കരുത്തനായി ഇഷാൻ കിഷൻ : ഒപ്പം ഒട്ടനവധി റെക്കോർഡുകളും സ്വന്തം -മൊട്ടേറയിൽ യുവതാരം നേടിയ നേട്ടങ്ങൾ
Next articleവിവാഹ ചിത്രങ്ങൾ പങ്കുവെച്ച്‌ ജസ്പ്രീത് ബുംറ : ആശംസകളോടെ ക്രിക്കറ്റ് ലോകം