അരങ്ങേറ്റത്തിൽ കരുത്തനായി ഇഷാൻ കിഷൻ : ഒപ്പം ഒട്ടനവധി റെക്കോർഡുകളും സ്വന്തം -മൊട്ടേറയിൽ യുവതാരം നേടിയ നേട്ടങ്ങൾ

317904

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടീമിലിടം കണ്ടെത്തിയ യുവതാരമാണ് ഇഷാൻ കിഷൻ .
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിന് വേണ്ടിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരം ഇംഗ്ലണ്ട് എതിരായ അരങ്ങേറ്റ മത്സരത്തിലും മികവാർന്ന  ഫിഫ്റ്റി അടിച്ചെടുത്ത ക്രിക്കറ്റ് പ്രേമികളുടെ ഇടയിൽ സ്റ്റാറായി കഴിഞ്ഞു

അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റ
മത്സരത്തിൽ തന്നെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ വമ്പന്‍ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്  ഇഷാന്‍ കിഷന്‍. ടി20യിലെ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന  നേട്ടത്തിനൊപ്പമാണ് ജാര്‍ഖണ്ഡുകാരനായ 22 കാരനും എത്തിയിരിക്കുന്നത്. നേരത്തേ അജിങ്ക്യ രഹാനെ മാത്രമാണ് ടി20യിലെ കന്നി മത്സരത്തിൽ  ഫിഫ്റ്റി കുറിച്ചിട്ടുള്ളത്.

നേരത്തെ രണ്ടാം ടി:20യിൽ വെറ്ററന്‍ താരം ശിഖര്‍ ധവാനു പകരമാണ് ഇഷാന്‍ ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍
ഇടം കണ്ടെത്തിയത് .28 ബോളുകളില്‍ നിന്നാണ് ഇഷാന്‍ തന്റെ ഫിഫ്റ്റി തികച്ചത്. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 56 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ആദില്‍ റഷീദിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെയാണ് ഇഷാന്റെ  വെടിക്കെട്ട് ഇന്നിംഗ്സ് അവസാനിച്ചു .

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

ഇന്ത്യൻ ടീമിന് വേണ്ടി ടി20യില്‍ ഓപ്പണ്‍ ചെയ്ത പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറുകയും ചെയ്തു
മൊട്ടേറയിൽ ഇന്ത്യൻ  ഇന്നിംഗ്സ് ഓപ്പൺ ചെയ്ത കിഷൻ .22 വയസ്സും 239 ദിവസവുമാണ് താരത്തിന്റെ പ്രായം. രോഹിത് ശര്‍മ (22 വയസ്സ്, 37 ദിവസം), വിരാട് കോലി (22 വയസ്സ്, 65 ദിവസം ) എന്നിവരാണ് റെക്കോർഡ് പട്ടികയിൽ കിഷന് താഴെ  .

Scroll to Top