“പ്രതീക്ഷകൾ വേദനിപ്പിക്കുന്നു ” വൈറലായി ചാംപ്യന്‍ താരത്തിന്‍റെ ട്വീറ്റ്

Picsart 22 06 16 15 38 27 187

അയർലാൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഹാർദിക്ക് പാണ്ട്യയയുടെ ക്യാപ്റ്റന്‍സിയില്‍ 17 അംഗങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യയേ നയിക്കാനുള്ള അവസരം ഹാർദിക്ക് പാണ്ട്യക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്. വൈസ് ക്യാപ്റ്റനായി ഭുവനേശ്വർ കുമാറിനെയാണ് തിരഞ്ഞെടുത്തത്.

ഐപിഎലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മിക്ക താരങ്ങൾക്കും അവസരം വന്നിരുന്നു. ഐപിഎലിൽ തിളങ്ങിയ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലേക്ക് എത്താനുള്ള പ്രധാന കാരണം ഇതുതന്നെയാണ്. എന്നാൽ ഐപിഎലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ടീമിൽ അംഗമാവാൻ കഴിയാത്തതിന്റെ നിരാശ പ്രകടമാക്കിരിക്കുകയാണ് ഗുജറാത്ത്‌ ടൈറ്റൻസിന്റെ രാഹുൽ തെവാട്ടിയ.

298bc360 a85c 4649 b577 3015a88399de

താരത്തിന്‍റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടായിരുന്നു ബിസിസിഐയുടെ ടീം പ്രഖ്യാപനം. അതുമാത്രമല്ല തന്റെ പ്രകടനം തെരഞ്ഞെടുപ്പക്കരുടെ കണ്ണ് തുറക്കാൻ കഴിയാത്തതിന്റെ വിഷമമാണ് താരം ഇപ്പോൾ പ്രകടമാക്കിയിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തപ്പോളാണ് താരം ഇന്ത്യൻ ജേഴ്സിയിൽ എത്രത്തോളം കളിക്കാൻ ആഗ്രെഹിച്ചിരുന്നതെന്ന് ആരാധകർക്ക് മനസിലായത്.

പ്രതീക്ഷകൾ വേദനപ്പിക്കുന്നു എന്നായിരുന്നു രാഹുൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 26, 28 മത്സരങ്ങളിലാണ് രണ്ട് ടി20 മത്സരങ്ങള്‍

Read Also -  ദുർഘട പിച്ചിൽ ബാറ്റിങ്ങിൽ പരാജയപെട്ട് സഞ്ജു. പക്ഷേ തകർപ്പൻ റെക്കോർഡ് പേരിൽ ചേർത്തു.
Scroll to Top