ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ ഏറെ ആകാംക്ഷയോടെ നോക്കി കണ്ട ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കി വിരാട് കോഹ്ലിക്കും ടീമിനും അഭിമാന നേട്ടം. മുംബൈയിൽ നാലാം ദിനം കിവീസ് രണ്ടാം ഇന്നിങ്സ് സ്കോർ 167 റൺസിൽ അവസാനിപ്പിച്ച് 372 റൺസിന്റെ വമ്പൻ ജയം നേടിയ ടീം ഇന്ത്യ എക്കാലത്തെയും ഏറ്റവും വലിയ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇപ്പോൾ റൺസ് അടിസ്ഥാനത്തിൽ കരസ്ഥമാക്കിയത്. ഒന്നാം ടെസ്റ്റിൽ കാൻപൂരിൽ സമനില വഴങ്ങേണ്ടി വന്നത് ഒരു തിരിച്ചടിയായി മാറിയെങ്കിലും ഈ ജയത്തോടെ ടെസ്റ്റ് പരമ്പര നേട്ടവും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുതിപ്പ് തുടരുവാനും വിരാട് കോഹ്ലിക്കും സംഘത്തിനും കഴിഞ്ഞു. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയമാണ് കോഹ്ലിയും ടീമും നേടിയത്
എന്നാൽ മുംബൈ ടെസ്റ്റിലെ വമ്പൻ ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യൻ ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയ ന്യൂസിലാൻഡ് ടീമിനോടുള്ള പ്രതികാരവും വീട്ടി.മുംബൈ ടെസ്റ്റിലെ ജയത്തോടെ 124 റാങ്കിങ്സ് പോയിന്റുകൾ കരസ്ഥമാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയതെങ്കിൽ 121 റാങ്കിങ് പോയിന്റുകളുമായി കിവീസ് ടീം രണ്ടാം സ്ഥാനത്താണ്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ മൂന്നാമത്തെ ജയമാണ് ഇന്ത്യൻ സംഘം നേടുന്നത്.
ഈ ജയത്തോടെ 42 പോയിന്റുകൾ നേടിയ ഇന്ത്യൻ ടീം പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.ശ്രീലങ്ക, പാക് ടീമുകളാണ് നിലവിൽ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പതിമൂന്നാം ജയമാണ് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം നേടുന്നത്. ഇതോടെ ഈ നേട്ടത്തിൽ ഒന്നാമത് എത്താനും വിരാട് കോഹ്ലിക്ക് സാധിച്ചു.നാട്ടിൽ ജയങ്ങൾ നേടുന്നുണ്ട് എങ്കിലും വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ് പരമ്പരയിൽ ജയിക്കേണ്ടത് വിരാട് കോഹ്ലിക്കും ടീമിനും നിർണായകമാണ്