ക്രിക്കറ്റ് ലോകത്ത് വളരെ അധികം ആകാംക്ഷ നിറച്ചാണ് പുതിയ രണ്ട് ഐപിൽ ടീമുകളെ ബിസിസിഐ അന്തിമ നടപടികൾക്ക് ശേഷം പ്രഖ്യാപിച്ചത്.2022ലെ ഐപിൽ സീസണിൽ രണ്ട് പുത്തൻ ടീമുകൾ കൂടി കളിക്കുന്നത് വഴി ആകെ ഐപിൽ ടീമുകളുടെ എണ്ണം പത്തായി മാറി കഴിഞ്ഞു. പുതിയ രണ്ട് ടീമുകളുടെ വരവിനും പിന്നാലെ അടുത്ത സീസൺ ഐപിഎല്ലിന് മുൻപായി മെഗാ താരലേലം അരങ്ങേറും. ലേലത്തിന് മുന്നോടിയായി ടീമുകൾക്ക് എത്രത്തോളം താരങ്ങളെ സ്‌ക്വാഡിൽ നിലനിർത്താം എന്നതിൽ തീരുമാനം ഇതുവരെ വന്നില്ല. കൂടാതെ ഓരോ ടീമുകൾക്കും എത്ര വിദേശ താരങ്ങളെ അടക്കം റീടൈൻ ചെയ്യാൻ കഴിയുമെന്നതും വളരെ ഏറെ പ്രധാനമാണ്.
എന്നാൽ വരാനിരിക്കുന്ന സീസണിന് മുൻപായി മാറ്റങ്ങൾ വരുമ്പോൾ ചില സുപ്രധാന നിയമങ്ങൾ കൂടി മാറണം എന്നുള്ള ആവശ്യവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.ലക്നൗ, അഹമ്മദാബാദ് ഇന്നിങ്ങനെ രണ്ട് ടീമുകൾ കൂടി എത്തുന്ന സാഹചര്യത്തിൽ ഒരു ടീമിലെ പ്ലെയിങ് ഇലവനിൽ കളിക്കാവുന്ന വിദേശ താരങ്ങൾ എണ്ണം അഞ്ചാക്കി മാറ്റണം എന്നാണ് ചോപ്രയുടെ വാക്കുകൾ. ഒപ്പം വരുന്ന സീസണിൽ എപ്രകാരമാകും ലേലം നടക്കുക എന്നതിലും ആകാശ് ചോപ്ര ആശങ്കകൾ അറിയിക്കുന്നുണ്ട്.
“വരാനിരിക്കുന്ന സീസൺ മുതൽ ഓരോ ടീമിനും പരമാവധി കളിപ്പിക്കാവുന്ന വിദേശ താരങ്ങൾ എണ്ണം അഞ്ചാക്കി മാറ്റണം. കൂടാതെ ഇതുവഴി ചില ടീമുകൾക്ക് എങ്കിലും അവരുടെ പ്ലേയിംഗ് ഇലവനെ മികച്ചതാക്കി മാറ്റാനായി കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.5 വിദേശ കളിക്കാരെ ഓരോ മത്സരത്തിലും കളിപ്പിക്കണമോ എന്നത് ടീമുകൾക്ക് തന്നെ തീരുമാനിക്കാം. ചില ടീമുകൾക്ക് ലേലം കഴിയുമ്പോൾ മികച്ച ഇന്ത്യൻ താരങ്ങളെ ലഭിച്ചേക്കില്ല.ലേലത്തിന് മുൻപായി മൂന്ന് വീതം ഇന്ത്യൻ താരങ്ങളെ നിലനിർത്തുവാൻ 8 ടീമുകൾക്ക് കൂടി അനുമതി നൽകിയാൽ ബാക്കി രണ്ട് ടീമുകൾക്ക് എങ്ങനെ ഇന്ത്യൻ ടീമിലെ താരങ്ങളെ ലഭിക്കും.”ചോപ്ര ചോദ്യം ഉന്നയിച്ചു
“നിലവിലുള്ള 8 ടീമുകളെ അവർക്കിടയിൽ പ്ലാൻ പ്രകാരമുള്ള താരങ്ങളെ സെലക്ട് ചെയ്യുന്നതിലും നിലനിർത്തുന്നതിൽ നിന്നുമായി ആർക്കാണ് തടയുവാനായി കഴിയുക. പുതിയ ടീമുകൾക്ക് ഇതോടെ മികച്ച താരങ്ങൾ ആഭാവം നേരിടാം. ഇത് ഒഴിവാക്കാൻ 5 വിദേശ താരങ്ങളുടെ വരവ് സഹായിക്കും “ആകാശ് ചോപ്ര നിരീക്ഷിച്ചു