സൂപ്പര്‍ താരത്തിനു പരിക്ക് ; ലോകകപ്പ് പ്രതീക്ഷ തുലാസില്‍

IMG 20211027 104909 scaled

ടി :20 ലോകകപ്പ് ആരവം അത്യന്തം ആവേശപൂർവ്വം പുരോഗമിക്കുകയാണ്. എല്ലാം കായിക പ്രേമികളുടെയും ശ്രദ്ധ വരാനിരിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ടി :20 മത്സരത്തിലേക്കാണ്. ഇത്തവണ ടി :20 ലോകകപ്പിൽ കിരീടം നേടുവാൻ ഏറ്റവും അധികം സാധ്യതകൾ കൽപ്പിക്കപ്പെട്ട ഇന്ത്യ ന്യൂസിലാൻഡ് ടീമുകൾക്ക് പക്ഷേ ആദ്യത്തെ മത്സരത്തിൽ വമ്പൻ തോൽവി മാത്രമാണ് ലഭിച്ചത്. പാകിസ്ഥാനോട് ഐസിസി ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി തോറ്റ വിരാട് കോഹ്ലിക്കും ടീമിനും ഞായറാഴ്ചത്തെ മത്സരം ജീവൻ മരണ പോരാട്ടം തന്നെയാണ്. കൂടാതെ ഇന്നലെ നടന്ന ത്രില്ലിംഗ് മത്സരത്തിൽ പാകിസ്ഥാൻ ടീമിനോട് 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ കിവീസ് ടീമിനും അടുത്ത മത്സരങ്ങൾ എല്ലാം വളരെ ഏറെ നിർണായകമാണ്. തുല്യ ശക്തികളായ ടീമുകൾ പ്രധാന മത്സരത്തിന്റെ ഭാഗമായി വീണ്ടും ഏറ്റുമുട്ടുമ്പോൾ ഗ്രൂപ്പിൽ നിന്നും ആരാകും സെമി ഫൈനലിൽ എത്തുക എന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇന്ത്യക്ക് എതിരെ നിർണായക മത്സരത്തിന് മുൻപായി കിവീസ് ടീമിന് മറ്റൊരു ആശങ്ക. സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗുപ്റ്റിൽ പരിക്ക് കാരണം അടുത്ത മത്സരത്തില്‍ കളിക്കുമോ എന്നത് സംശയത്തിന്‍റെ നിഴലിലാണ്. കഴിഞ്ഞ മിക്ക ടി :20 പരമ്പരകളിലും ന്യൂസിലാൻഡ് ടീമിന്റെ ടോപ് സ്കോറർ കൂടിയായ മാർട്ടിൻ ഗുപ്റ്റിലിന്‍റെ ഫോമിലാണ് കിവീസ് ടീമിന്റെ പ്രധാന പ്രതീക്ഷ.ഇന്നലെ നടന പാക്കിസ്ഥാന് എതിരായ മത്സരത്തിൽ 17 റൺസ് അടിച്ച താരം മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. കൂടാതെ ഇന്ത്യക്ക് എതിരെ മികച്ച റെക്കോർഡുള്ള ബാറ്റ്‌സ്മാനും കൂടിയാണ് ഗുപ്റ്റിൽ. താരത്തിന്റെ പരിക്ക് ഗുരുതരമാണേൽ അടുത്ത മത്സരം നഷ്ടമാകുമെന്നാണ് സൂചന.

See also  ഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.
IMG 20211027 104920

ഇന്നലെ പാകിസ്ഥാൻ എതിരായ കളിക്ക് ഇടയിലാണ് ഗുപ്റ്റലിന് പരിക്കേറ്റത്. താരം പരിക്ക് കാര്യത്തിൽ അന്തിമമായ ഒരു തീരുമാനവും കിവീസ് ടീമും നായകൻ കെയ്ൻ വില്യംസണും ഇതുവരെ തന്നെ വ്യക്തമാക്കിയിട്ടില്ല. കൂടാതെ താരത്തിന്‍റെ ഫിറ്റ്നസ് കാര്യത്തിൽ 48 മണിക്കൂർ ശേഷം പ്രതികരിക്കാമെന്നാണ് കിവീസ് ടീം അറിയിക്കുന്നത്.” ഗുപ്റ്റിൽ മത്സരത്തിന് ശേഷം വളരെ അധികം അസ്വസ്ഥതനായി കാണപ്പെട്ടു . ഇക്കാര്യത്തിൽ എങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് 24 – 48 മണിക്കൂറിനു ശേഷം അറിയാം. ” ന്യൂസിലന്‍റ് കോച്ച് പറഞ്ഞു. നേരത്തെ സ്റ്റാർ പേസർ ലോക്കി ഫെർഗൂസൻ പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു.

Scroll to Top