ഇക്കാര്യം ഓർക്കണം ഇല്ലെങ്കിൽ വീണ്ടും പണി കിട്ടും :മുന്നറിയിപ്പുമായി സുനിൽ ഗവാസ്ക്കർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നിർണായകമായ ടെസ്റ്റ്‌ പരമ്പരക്കായി സൗത്താഫ്രിക്കൻ മണ്ണിലേക്ക് പോകുവാനുള്ള പൂർണ്ണ തയ്യാറെടുപ്പിലാണ്. ടെസ്റ്റ്‌, ടി :20 പരമ്പരകൾ ഉൾപ്പെടുന്ന പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ വരാനിരിക്കുന്ന ദിവസങ്ങളിൽ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ഒപ്പം രൂക്ഷ കോവിഡ് വ്യാപനവും പരമ്പരക്ക്‌ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

കിവീസിന് എതിരെ നാട്ടിലെ ടെസ്റ്റ്‌ പരമ്പര ജയവും വിദേശ മണ്ണിൽ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരെ നേടിയ ചരിത്ര പരമ്പര നേട്ടങ്ങളും വിരാട് കോഹ്ലിക്കും ടീമിനും നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.അതേസമയം പതിവ് പോലെ പേസ് പിച്ചകളിൽ കളിക്കുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിര തകരുമോയെന്നുള്ള സജീവ ചർച്ചകൾക്കിടയിൽ മുന്നറിയിപ്പുമായി എത്തുകയാണ്‌ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ

കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിൽ തന്റെ വിശദമായ നിരീക്ഷണം വിവരിച്ച ഗവാസ്ക്കർ ടീം ഇന്ത്യയുടെ ടെസ്റ്റ്‌ സ്‌ക്വാഡ് എത്താനും ചില സ്പെഷ്യൽ കാര്യങ്ങൾ കൂടി വേഗം മനസ്സിലാക്കണമെന്ന് ആവശ്യപെട്ടു.”നാം സ്പിൻ പിച്ചുകളിൽ കളിച്ച ശേഷമാണ് സൗത്താഫ്രിക്കയിലേക്ക് എത്തുന്നത്. നമ്മൾ കളിച്ച സാഹചര്യം അല്ല വരുന്ന ടെസ്റ്റ്‌ പരമ്പരയിൽ എന്നത് ആദ്യമേ മനസ്സിലാക്കണം സ്പിൻ പിച്ചുകളിൽ നിന്നും നേരെ വ്യത്യസ്തമായിട്ടുള്ള സൗത്താഫ്രിക്കൻ സാഹചര്യങ്ങളിൽ എത്തുമ്പോൾ ടെക്നിക്കലായിട്ടുള്ള മാറ്റങ്ങൾ കാണിക്കാനും കൂടാതെ ഏറെ ക്ഷമ മുൻപോട്ട് കൊണ്ടുപോകാനും ടീം ഇന്ത്യ തയ്യാറാവണം “ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി.

“എന്തെങ്കിലും തരത്തിലുള്ളതായ മുൻ ധാരണകളോടെയാണ് നാം കളിക്കാൻ ഇറങ്ങുന്നത് എങ്കിൽ സൗത്താഫ്രിക്കൻ മണ്ണിൽ തോൽവിയാകും അന്തിമമായ ഫലം.സൗത്താഫ്രിക്കൻ മണ്ണിൽ വളരെ അധികം പൊരുതാൻ ആഗ്രഹിക്കുന്ന ടീമുകൾ ക്ഷമയും കാണിക്കണം.തങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ കളിച്ചാൽ താരങ്ങൾക് പ്രശ്നമില്ല. ന്യൂസിലാൻഡ് പോലെ പുല്ല് നിറഞ്ഞ സാഹചര്യമാണ് വരുന്ന പരമ്പരയിൽ എങ്കിൽ കാര്യങ്ങൾ എളുപ്പമാകില്ല. ബാറ്റര്‍മാര്‍ അവരുടെ കരുത്തിൽ ആദ്യമേ ഏറെ വിശ്വാസം കാണിക്കണം “ഗവാസ്ക്കർ ചൂണ്ടികാട്ടി

Previous articleഓള്‍റൗണ്ടര്‍ ബാബര്‍ അസം. ബംഗ്ലാദേശിനെതിരെ ബോളിംഗ് പരീക്ഷിച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍.
Next articleരാജസ്ഥാൻ റോയൽസിലെ ഈ താരം ഇന്ത്യൻ ടീമിൽ വരട്ടെ :നിർദ്ദേശവുമായി മുൻ പാക് താരം