സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ഹിമാചല്‍ പ്രദേശിനെതിരെ ബാറ്റിംഗിനയക്കപ്പെട്ട കേരളം നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്.
വിഷ്ണു വിനോദ് (27 പന്തില്‍ 44) സച്ചിന് ബേബി (20 പന്തില്‍ 30) എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്. കേരള ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍ താരം സഞ്ചു സാംസണ് നിരാശപ്പെടുത്തി. നേരിട്ട രണ്ടാം പന്തില്‍ തന്നെ മുകുള്‍ നേഗിയുടെ പന്തില്‍ സെനിനു ക്യാച്ച് നല്കി മടങ്ങി. 2 പന്തില്‍ 1 റണ്‍ മാത്രമായിരുന്നു സഞ്ചുവിന്റെ സമ്പാദ്യം. സല്മാന് നിസാര്‍ (23) അസ്ഹറുദ്ദീന് (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ വലിയ ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യ സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. അതിനാൽ തന്നെ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് തിരികെ ടീമിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ.. കേരളത്തിനൊപ്പം ഗ്രൂപ്പ് ബിയിലുള്ള മറ്റു ടീമുകൾ സിക്കിം, അസം, ബീഹാർ, ചണ്ഡീഗഡ്, ഒഡീഷ, സർവീസസ് എന്നിവരാണ്