ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മോശം പ്രകടനം പുറത്തെടുത്തതിന്റെ കണക്ക് നെതർലാൻസിനെതിരെ സൂര്യകുമാർ യാദവ് ഇന്ന് വീട്ടി. 25 പന്തിൽ 51 റൺസ് എടുത്ത് വെടിക്കെട്ട് അർദ്ധ സെഞ്ച്വറി ആയിരുന്നു സൂര്യകുമാർ നേടിയത്. സിഡ്നിയിലെ സ്ലോ പിച്ചിൽ നായകൻ രോഹിത് ശർമയും മുൻനായകന്‍ വിരാട് കോഹ്ലിയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ സൂര്യകുമാർ യാദവിനെ യാതൊരുവിധ പ്രശ്നവും ഉണ്ടായില്ല.
ഇപ്പോൾ ഇതാ വെടിക്കെട്ട് പ്രകടനത്തിലൂടെ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. അത്ര എളുപ്പത്തിൽ മറ്റ് ഏത് ബാറ്റ്സ്മാനും താരത്തിന്റെ ഈ റെക്കോർഡ് മറികടക്കുവാൻ സാധിക്കുകയില്ല. മത്സരത്തിലെ അവസാന പന്തിലാണ് താരം ഈ അപൂർവ റെക്കോർഡ് കുറിച്ചത്. ഒരുവര്‍ഷം 20-20 യിൽ 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 5 ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ആണ് ഇന്ന് സൂര്യകുമാർ യാദവ് സ്വന്തമാക്കിയത്.
വാൻ ബീക് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിലാണ് സിക്സർ പറത്തിയാണ് ഈ റെക്കോർഡ് തന്റെ പേരിൽ താരം കുറിച്ചത്. ഈ വർഷം വളരെ മികച്ച ഫോമിലാണ് താരം. ഏറ്റവും കൂടുതൽ ട്വൻ്റി 20 റൺസ് ഈ വർഷം നേടിയിട്ടുള്ളതിൽ ഒന്നാം സ്ഥാനത്ത് സൂര്യ. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയോടൊപ്പം 95 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യ കുമാർ യാദവ് പടുത്തുയർത്തിയത്. ഈ വർഷം ഇത് നാലാം തവണയാണ് ഇരുവരും കൂടെ 50 റൺസിന് മുകളിൽ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
അതേസമയം ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 56 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 179 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സിന്റെ പോരാട്ടം 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിച്ചു.