വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നം ടി20 യില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ചേസിങ്ങ് എളുപ്പമാക്കിയത്.
പരമ്പരയില്‍ മൂന്നാം തവണെയാണ് സൂര്യകുമാര്‍ യാദവ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ രണ്ട് മത്സരത്തിലും ചെറിയ സ്കോറില്‍ പുറത്തായ താരം കരിയറില്‍ അഞ്ചാം അര്‍ദ്ധസെഞ്ചുറി നേടി, വിജയത്തിനരികില്‍ എത്തിച്ചാണ് മടങ്ങിയത് . പവര്‍പ്ലേയില്‍ രോഹിത് ശര്‍മ്മ പുറം വേദന കാരണം മടങ്ങിയെങ്കിലും, പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 56 റണ്‍സ് നേടിയിരുന്നു.
മറുവശത്ത് ശ്രേയസ്സ് അയ്യരെ സാക്ഷിയാക്കിയായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനം. ഇരുവരും ചേര്‍ന്ന് 59 പന്തില്‍ 86 റണ്‍സ് കൂട്ടിചേര്‍ത്തപ്പോള്‍ അതില്‍ 60 റണ്‍സും സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റില്‍ നിന്നാണ് പിറന്നത്. 33 പന്തില്‍ 30 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്.
മത്സരത്തിലെ 360 ഡിഗ്രി ഷോട്ടുകള്‍ക്കും സാക്ഷ്യം വഹിച്ചു. 44 പന്തില്‍ 8 ഫോറും 4 സിക്സുമായി 76 റണ്‍സാണ് നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ, ഓപ്പണറായും, 3, 4, 5 ബാറ്റിംഗ് പൊസിഷനുകളിലും സൂര്യകുമാര്‍ ഫിഫ്റ്റി നേടി.